FestivalGeneralIFFKLatest NewsMollywoodNEWS

ഐഎഫ്എഫ്കെ ; നാളെ എറണാകുളത്ത് ഉദ്ഘാടനം ചെയ്യും

ഔപചാരിക ഉദ്ഘാടനം സംവിധായകന്‍ ജോഷി നിര്‍വ്വഹിക്കും

25 -മത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (IFFK) ഫെബ്രുവരി 5ന് എറണാകുളത്ത് ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിവല്‍ ഓഫീസിന്റെ ഔപചാരിക ഉദ്ഘാടനം സംവിധായകന്‍ ജോഷി രാവിലെ 11മണിക്ക് നിര്‍വ്വഹിക്കും.

ഈ വര്‍ഷം തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിടങ്ങളിലായി നാല് എഡിഷനുകളായാണ് നടക്കുന്നത്.

കോവിഡ് പ്രോട്ടോക്കോള്‍ നിയമങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും ഉത്ഘാടനചടങ്ങ് നടക്കുകയെന്ന് ഐ.എഫ്.എഫ്.കെ. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനും മാക്ട ജനറല്‍ സെക്രട്ടറിയുമായ സുന്ദര്‍ദാസ് അറിയിച്ചു.കൊച്ചിയില്‍ ഫെബ്രുവരി 17 മുതല്‍ 21 വരെയാണ് മേള നടക്കുക.

shortlink

Related Articles

Post Your Comments


Back to top button