CinemaGeneralKollywoodLatest NewsMovie GossipsNEWS

വെബ് സീരീസിന് വേണ്ടി വിജയ് സേതുപതി വാങ്ങിയത് കോടികൾ

വിജയ് സേതുപതി ഇതിനായി വൻ തുക കൈപ്പറ്റിയെന്ന റിപ്പോർട്ടുകളാണ് വരുന്നത്

ചെറിയ വേഷങ്ങളിലൂടെ തുടക്കം കുറിച്ച് ഇന്ന് തമിഴിലെ മുൻനിര നായകന്മാരുടെ പട്ടികയിൽ ഇടം പിടിച്ച നടനാണ് വിജയ് സേതുപതി. കേ നിറയെ ചിത്രങ്ങളുമായി പല ഭാഷകളിലായി വിജയ് സേതുപതി തിളങ്ങുകയാണ്. ഇപ്പോഴിതാ വിജയ് ഒരു വെബ് സീരീസിനുവേണ്ടി വിജയ് സേതുപതി വാങ്ങിയ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

വിജയ് സേതുപതി ഇതിനായി വൻ തുക കൈപ്പറ്റിയെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ഷാഹിദ് കപൂർ, റാഷി ഖന്ന എന്നിവർ വേഷമിടുന്ന സീരീസാണിത്. ഈ പ്രൊജക്ടിനായി വിജയ് സേതുപതി 55 കോടി കൈപ്പറ്റി എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഷാഹിദ് കപൂർ പോലും 40 കോടി രൂപയാണത്രെ ചാർജ് ചെയ്തത്.

എന്നാൽ ഒരു സീസണിൽ കൂടുതൽ ഉണ്ടെങ്കിൽ പ്രതിഫലം ഉയർത്തണം എന്ന ക്ളോസ് ഷാഹിദ് കപൂർ ഉൾപ്പെടുത്തി എന്നും അറിയുന്നു’സണ്ണി’ എന്ന് പേരിട്ടിട്ടുള്ള വെബ് സീരീസ് ‘ഫാമിലി മാൻ’ സീരീസിലെ രാജ്, ഡി.കെ. എന്നിവരാണ് സംവിധാനം ചെയ്യുന്നത്. അടുത്തു തന്നെ ഷൂട്ടിംഗ് ആരംഭിക്കും. ആമസോൺ പ്രൈമിലാണ് സീരിസ് റിലീസ് ചെയ്യുക.

shortlink

Related Articles

Post Your Comments


Back to top button