GeneralLatest NewsMollywoodNEWSSocial Media

നടൻ ആസിഫ് അലിക്ക് പിറന്നാൾ ആശംസയുമായി ദുൽഖർ സൽമാൻ

ആസിഫ് അലിയ്ക്ക് പിറന്നാളാശംസ നേർന്ന് ദുൽഖർ

മലയാളികളുടെ പ്രിയപ്പെട്ട നടൻ ആസിഫ് അലിക്ക് ഇന്ന് മുപ്പത്തിയഞ്ചാം ജന്മദിനം. നിരവധി ആരാധകരും സുഹൃത്തുക്കളും സിനിമാതാരങ്ങളും അണിയറപ്രവർത്തകരുമാണ് ആസിഫിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ആസിഫ് അലിക്ക് പിറന്നാൾ ആശംസിച്ച് ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ആസിഫ് കിടിലനാണെന്നും എന്നും ഇതുപോലെയായിരിക്കണമെന്നും നേരിട്ട് കണ്ടിട്ടുള്ളതിൽ വെച്ച് മികച്ച വ്യക്തികളിലൊരാളാണ് ആസിഫ് അലിയെന്നും ദുൽഖർ സൽമാൻ പ്രിയങ്കരനായ സുഹൃത്തിന് പിറന്നാളാശംസ നേർന്നുകൊണ്ട് കുറിച്ചു.

ഉസ്താദ് ഹോട്ടൽ മുതലാണ് നമ്മൾ തമ്മിൽ കൂടുതൽ അടുത്തത് എന്നും ഈ ഇൻഡസ്ട്രിയിൽ ഞാൻ കണ്ട നല്ല വ്യക്തിയാണ് ആസിഫെന്നും മുൻവർഷങ്ങളിൽ ദുൽഖർ പറഞ്ഞിരുന്നു. ആസിഫ് പരിചയപ്പെട്ട അന്ന് മുതൽ ഇന്ന് വരെ ഒരേ പോലൊണ്.
ഓരോ വർഷം കഴിയുന്തോറും തമ്മിലുള്ള അടുപ്പം കൂടുകയാണ്. സിനിമാ കരിയറിൽ വലിയ വിജയങ്ങൾക്കായി പ്രാർത്ഥിക്കുകയും സന്തോഷമുണ്ടാകട്ടെയെന്നും ദുൽഖർ കുറിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button