CinemaComing SoonGeneralIndian CinemaLatest NewsNEWS

RRR ക്ലൈമാക്സ്‌ ചിത്രീകരണത്തിലേയ്ക്ക് കടക്കുന്നു

"രുധിരം, രൗദ്രം, രണം"

എസ്.എസ്. രാജമൗലി ഒരുക്കുന്ന ആര്‍.ആര്‍.ആറിൻറ്റെ ക്ലൈമാക്‌സ് ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. ഇപ്പോഴിതാ അതിനായി പരിശീലിക്കുന്ന താരങ്ങളുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമത്തിൽ എത്തിയിരിക്കുകയാണ്. ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ വേഷമിടുന്നത്. ബോളിവുഡ് താരം ആലിയ ഭട്ട് ആണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിക്കുന്നത്.

Read Also: “വിക്രാന്ത് റോണ”: മറ്റൊരു കിച്ച സുദീപ് ചിത്രം അണിയറയിൽ; ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു 

ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. “രുധിരം, രൗദ്രം, രണം” എന്നാണ് ആര്‍.ആര്‍.ആര്‍. എന്ന നാമം കൊണ്ട് അർത്ഥമാക്കുന്നത്. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് സിനിമയുടെ ചിത്രീകരണം പുനഃരാരംഭിച്ചത്.

Read Also: ഞാൻ കാൽകയറ്റി ഇരുന്നപ്പോൾ മമ്മുക്ക അത് തട്ടിമാറ്റി : മമ്മൂട്ടിയെക്കുറിച്ച് ബൈജുവിന് പറയാനുള്ളത്

കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കല്‍പ്പിക കഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്. തെന്നിന്ത്യയിലെയും ബോളിവുഡിലെയും വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.

Read Also: അഭിഷേക് ബച്ചന് ഇന്ന് 45ാം പിറന്നാൾ; ഒപ്പം തൻറ്റെ സിനിമാജീവിതത്തിൻറ്റെ ഇരുപത്തൊന്ന് വർഷങ്ങൾ പൂർത്തിയാക്കി താരം

450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളായിയെത്തുന്നത്. 10 ഭാഷകളിലായിരിക്കും ചിത്രം പ്രദര്ശനത്തിനെത്തുക.

Read Also: മലയാള സിനിമയെ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് മടക്കികൊണ്ടുവരണം ; സുരേഷ് കുമാർ

“ഇടവേളയൽപ്പം നീണ്ടു പോയി. പക്ഷെ അതെല്ലാം സിനിമയെ മെച്ചമാക്കാൻ ഉപകരിച്ചു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എവിടെ നിശ്ചലമായോ, അവിടെ നിന്നും ആരംഭിക്കാൻ ഞങ്ങളുടെ മുഴുവൻ ക്രൂവും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രേക്ഷകർക്ക് മുൻപിൽ സിനിമയെത്തിക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. പിന്തുണച്ച എല്ലാവർക്കും നന്ദി,” ചിത്രീകരണം പുനഃരാരംഭിച്ചപ്പോൾ രാജമൗലി പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button