GeneralKollywoodLatest NewsNEWSSocial Media

കർഷക സമരത്തിൽ പ്രതികരണവുമായി സംവിധായകൻ വെട്രിമാരൻ

കർഷകർ നടത്തുന്ന സമരത്തെ അനുകൂലിച്ച് സംവിധായകൻ വെട്രിമാരൻ

കർഷകർ നടത്തുന്ന സമരത്തെ അനുകൂലിച്ച് സംവിധായകൻ വെട്രിമാരൻ. അവഗണിക്കപ്പെടുന്ന ജനതയുടെ പ്രകടനമാണ് പ്രതിഷേധമെന്നും ജനങ്ങളാണ് സർക്കാരിന് ഭരിക്കാനുള്ള അധികാരം നൽകുന്നതെന്നും വെട്രിമാരൻ ഫേസ്ബുക്കിൽ കുറിച്ചു.

വെട്രിമാരന്റെ ഫേസ്ബുക്ക് പോസ്റ്റ്

അവഗണിക്കപ്പെടുന്ന ജനതയുടെ പ്രകടനമാണ് പ്രതിഷേധം. സർക്കാരിന് ഭരിക്കാനുള്ള അധികാരം നൽകുന്നത് ജനങ്ങളാണ്. സർക്കാർ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കണം. കോർപ്പറേറ്റ് ഇടനിലക്കാരായി പ്രവർത്തിക്കരുത്. രാജ്യത്തിന്റെ ആത്മാവിനെ സംരക്ഷിക്കാനാണ് കർഷകർ ശ്രമിക്കുന്നത്.

അവരുടെ അവകാശങ്ങൾക്കായി പ്രതിഷേധിക്കുന്നതും പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതും ജനാധിപത്യമാണ്.കാർഷിക നിയമത്തിനെതിരെ നവംബർ അവസാനം മുതൽ, പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകർ ദില്ലി അതിർത്തിയിൽ പ്രതിഷേധിക്കുകയാണ്.

ഇതിനിടെ അന്താരാഷ്ട്ര മാധ്യമങ്ങളിലും കർഷക പ്രതിഷേധം ചർച്ചയാകുകയും കായിക, സിനിമാ സാംസ്കാരിക പ്രവർത്തകർ ഒറ്റക്കെട്ടായി, കർഷകർക്ക് പിന്തുണയുമായെത്തിയ ​ഗ്രേറ്റ തൻബർ​ഗ്, പോപ് ഗായിക റിഹാന അടക്കമുള്ളവർക്കെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button