CinemaGeneralKollywoodLatest NewsMollywoodNEWSSocial Media

കോബ്രയിൽ ഇർഫാൻ പത്താനൊപ്പം മണികണ്ഠൻ ആചാരി ; അനുഭവം പങ്കുവെച്ച് താരം

‘ഇര്‍ഫാന്‍ പത്താനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വിലപ്പെട്ട അംഗീകാരം’ , മണികണ്ഠന്‍

വിക്രം  നായകനാവുന്ന കോബ്ര എന്ന സിനിമയിൽ മലയാള നടൻ മണികണ്ഠന്‍ ആചാരിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനാണ്. ഇര്‍ഫാന്‍ പത്താനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞ അനുഭവം പങ്കുവെക്കുകയാണ് മണികണ്ഠന്‍ ആചാരി.

‘വിക്രം സാർ നായകനാവുന്ന കോബ്ര എന്ന സിനിമയുടെ ഭാഗമായി ഇർഫാൻ പത്താൻ സാറിനോടൊപ്പം കുറച്ച് സമയം ചെലവഴിക്കുവാൻ കഴിഞ്ഞു , …. അദ്ധേഹത്തോടൊപ്പം ഒരുമിച്ച് അഭിനയിച്ചതും അദ്ധേഹത്തിൽ നിന്ന് ലഭിച്ച പ്രശംസയും വിലപ്പെട്ട അംഗീകാരമായി കരുതുന്നു‘, മണികണ്ഠൻ ഫേസ്ബുക്കിൽ കുറിച്ചു.

വിക്രം സാർ നായകനാവുന്ന കോബ്ര എന്ന സിനിമയുടെ ഭാഗമായി ഇർഫാൻ പത്താൻ സാറിനോടൊപ്പം കുറച്ച് സമയം ചെലവഴിക്കുവാൻ കഴിഞ്ഞു , …….

Posted by Manikanda Rajan on Friday, February 5, 2021

ആർ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് കോബ്ര. സിനിമയിൽ ഏഴു ഗെറ്റപ്പുകളിലായാണ് വിക്രം എത്തുന്നത്. മണികണ്ഠനെ കൂടാതെ മലയാളത്തിൽ നിന്ന് യുവ നടൻ റോഷൻ മാത്യുവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Related Articles

Post Your Comments


Back to top button