GeneralLatest NewsMollywoodNEWS

കർഷക സമരം ; ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് മോഹന്‍ലാല്‍

മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍

കര്‍ഷക പ്രക്ഷോഭത്തെ കുറിച്ച് പ്രതികരിക്കാതെ നടന്‍ മോഹന്‍ലാല്‍. പ്രക്ഷോഭത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതേക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

“നമുക്ക് അടുത്ത പ്രാവശ്യം പ്രതികരിക്കാം. നിലപാട് പറയാം. നമ്മള്‍ ഇപ്പോള്‍ കൂടിയിരിക്കുന്നത് അതിനല്ലല്ലോ. ഏത് സദസ് എന്നതുകൂടി ഉണ്ടല്ലോ”, മോഹന്‍ലാല്‍ പറഞ്ഞു.

താരസംഘടനയായ ‘അമ്മ’യുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സംഘനയുടെ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍.

shortlink

Related Articles

Post Your Comments


Back to top button