GeneralLatest NewsMollywoodNEWS

പൃഥ്വിരാജ് ചിത്രം ‘ഭ്രമ’ത്തിന്‍റെ സഹസംവിധായകന്‍ ആര്‍. രാഹുല്‍ തൂങ്ങി മരിച്ച നിലയിൽ

ചലച്ചിത്ര സഹസംവിധായകന്‍ ആര്‍. രാഹുല്‍ അന്തരിച്ചു. കൊച്ചിയില്‍ മരടിലെ ഹോട്ടല്‍ മുറിയില്‍ ഇദ്ദേഹത്തെ രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൃഥ്വിരാജിൻറ്റെ പുതിയ ചിത്രം ‘ഭ്രമ’ത്തിൻറ്റെ ചിത്രീകരണത്തിനായി കൊച്ചിയിലെത്തിയതായിരുന്നു രാഹുല്‍ .

Read Also: നടൻ സൂര്യയ്ക്ക് കോവിഡ് സ്ഥിതീകരിച്ചു

മരണ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മരട് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേയ്ക്കു മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമായിരിക്കും തുടര്‍ നടപടികള്‍.

Read Also: ദൃശ്യം 2 ; റിലീസ് തീയതി പ്രഖ്യാപിച്ചു

https://www.facebook.com/PrithvirajSukumaran/posts/3685019071553130

രാഹുലിന് അനുശോചനങ്ങളുമായി പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നതായും അനുശോചനം അറിയിക്കുന്നതായും പൃഥ്വിരാജ് തൻറ്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button