GeneralInterviewsLatest NewsMollywoodNEWS

അമ്മയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നും തന്നെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് നിർമ്മാതാവ് സജി നന്ത്യാട്ട്

താരസംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിര ഉദ്ഘാടന ചടങ്ങില്‍ നിന്ന് തന്നെ ഒഴിവാക്കിയതില്‍ ഇപ്പോൾ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് നിർമ്മാതാവ് സജി നന്ത്യാട്ട്.

Read Also: “അമ്മയില്‍ സ്ത്രീകള്‍ക്ക് ഇരിപ്പിടമില്ല”; വിവാദത്തോട് പ്രതികരിച്ച് നടി ഹണി റോസ്

പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ഓഫീസ്, ഫിലിം ചേംബര്‍ ഓഫീസ് എന്നിവ ഉദ്ഘാടനം ചെയ്തപ്പോള്‍ അമ്മ പ്രതിനിധികളെ പരിഗണിച്ചിരുന്നെന്നും എന്നാല്‍ ആ പരിഗണന അവരുടെ ഭാഗത്ത് നിന്ന് ലഭിച്ചില്ലെന്നും സജി നന്ത്യാട്ട് റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സജി നന്ത്യാട്ട് പറഞ്ഞതിങ്ങനെ:

Read Also: നാം ഹിന്ദുക്കൾ ഇതിനെതിരെ ചോദ്യം ചെയ്യണം, എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം; കുറിപ്പ് വൈറൽ

“അമ്മയുടെ ഓഫീസ് ഉദ്ഘാടനം നടന്നു. നല്ല കാര്യം. പക്ഷെ നമ്മള്‍ പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു. ഫിലിം ചേംബറിന്‍റെ ഓഫീസ് ഉദ്ഘാടനം ചെയ്തു. എന്നാല്‍ നമ്മള്‍ അവരെ പരിഗണിച്ചത് പോലെയാണോ, അവര്‍ നമ്മളെ പരിഗണിച്ചതെന്ന് എനിക്ക് സംശയമുണ്ട്. അവരെ അവരാക്കിയ നിര്‍മ്മാതാക്കള്‍ക്കോ, വിതരണക്കാര്‍ക്കോ, തിയേറ്ററുകാര്‍ക്കോ വേണ്ടത്ര പരിഗണന കൊടുത്തൂയെന്ന് കരുതുന്നില്ല. മാത്രമല്ല, സുരേഷ് കുമാറുണ്ടായിരുന്നു. രഞ്ജിത്തുണ്ടായിരുന്നു. സ്റ്റേജിലൊന്നും അവര്‍ നമ്മളെ അടുപ്പിക്കുകയേയില്ല. അത് എനിക്ക് തോന്നുന്നത്. അവര്‍ക്ക് അതില്‍ പരാതി കാണില്ല. പറഞ്ഞൂന്ന് മാത്രം. ഫിലിം ചേംബറിന് അവര്‍ കത്ത് അയച്ചിരുന്നു. ഉദ്ഘാടനമാണെന്ന് പറഞ്ഞ്. ആ കത്ത് വായിച്ചാല്‍ തോന്നും, ഇതിലും ഭേദം വിളിക്കാതിരിക്കുന്നതാണെന്ന്. അവിടെ എല്ലാം ഒരു മറയുണ്ട്. വിളിക്കണോ വിളിക്കേണ്ടെ എന്ന് തീരുമാനിക്കേണ്ടത് അവരാണ്. എന്നാലും ഒരു മര്യാദ വേണം. സാമാന്യമര്യാദ”.

shortlink

Related Articles

Post Your Comments


Back to top button