CinemaGeneralMollywoodNEWS

ദേശീയ അവാർഡ് ലഭിച്ച സിനിമയിലൂടെ വന്നിട്ടും എനിക്ക് അഞ്ച് വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു : മാമുക്കോയ

വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞിട്ടാണ് എനിക്കതിൽ ഒരു റോൾ ലഭിച്ചത്

നാടകത്തിൽ നിന്ന് സിനിമയിലെത്തിയ അനുഭവത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് നടൻ മാമുക്കോയ. 1977- ൽ പുറത്തിറങ്ങിയ ‘അന്യരുടെ ഭൂമി’ എന്ന സിനിമയിലാണ് താൻ ആദ്യമായി അഭിനയിച്ചതെന്നും, ദേശീയ അവാർഡ് വരെ കിട്ടിയ ആ സിനിമയിൽ അഭിനയിച്ചിട്ടും പിന്നീട് ഒരു സിനിമ ലഭിക്കാൻ തനിക്ക് അഞ്ച് വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നുവെന്നും ഒരു സ്വകാര്യ ടിവി ചാനൽ അഭിമുഖത്തിൽ സംസാരിക്കവേ മാമുക്കോയ പറയുന്നു. 1982-ൽ പുറത്തിറങ്ങിയ ‘സുറുമയിട്ട കണ്ണുകൾ’ എന്ന സിനിമയിൽ തനിക്ക് ഒരു വേഷം ലഭിച്ചത് വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞിട്ടാണെന്നും അഭിമുഖ പരിപാടിയിൽ സംസാരിക്കവേ മാമുക്കോയ വ്യക്തമാക്കുന്നു .

“ഞാൻ ആദ്യമായി അഭിനയിച്ച സിനിമ ‘അന്യരുടെ ഭൂമി’യാണ്. 1977-ലായിരുന്നു അത്. ദേശീയ അവാർഡ് കിട്ടിയ ആ സിനിമയിൽ അഭിനയിച്ചിട്ടും പിന്നെ ഒരു സിനിമ കിട്ടാൻ അഞ്ച് വർഷം കാത്തിരിക്കേണ്ടി വന്നു. 1982-ൽ പുറത്തിറങ്ങിയ സുറുമയിട്ട കണ്ണുകളായിരുന്നു എൻ്റെ രണ്ടാമത്തെ ചിത്രം. വിജയരാഘവൻ ആദ്യമായി അഭിനയിച്ച സിനിമ കൂടിയായിരുന്നു അത്. വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞിട്ടാണ് എനിക്കതിൽ ഒരു റോൾ ലഭിച്ചത്. പിന്നീട് ചെയ്യുന്ന സിനിമ 1986 ൽ പുറത്തിറങ്ങിയ ‘ദൂരെ ദൂരെ ഒരു കൂടു കൂട്ടാം’ എന്ന സിനിമയാണ് . അതിനു ശേഷം പിന്നീട് എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല”.

shortlink

Related Articles

Post Your Comments


Back to top button