CinemaGeneralLatest NewsMollywoodMovie GossipsNEWS

മുരളി ഗോപിയുടെ അടുത്ത തിരക്കഥയിൽ നായകനാകാൻ മമ്മൂട്ടി ; ചിത്രീകരണം അടുത്തവർഷം

നവാഗതനായ ഷിബു ബഷീർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു. നവാഗതനായ ഷിബു ബഷീർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം അടുത്തവർഷം ചിത്രീകരണം ആരംഭിക്കും. മുരളി ​ഗോപിയും വിജയ് ബാബുവും തങ്ങളുടെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

മുരളി ഗോപി തിരക്കഥ എഴുതി വിജയ് ബാബു നിർമിക്കുന്ന മറ്റൊരു ചിത്രമാണ് തീർപ്പ്. മുരളി ഗോപിയും രതീഷ് അമ്പാട്ടും വിജയ് ബാബുവും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയിൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന രജി കോശി എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button