BollywoodGeneralInterviewsLatest NewsMovie GossipsNEWS

ഏഴു തലമുറകള്‍ക്കായി നിങ്ങള്‍ സമ്പാദിച്ചുകഴിഞ്ഞില്ലേ ? സഹതാരങ്ങളോട് നസീറുദ്ദീൻ ഷാ

കർഷക സമരത്തിൽ നിശബ്ദത പാലിക്കുന്ന താരങ്ങൾക്കെതിരെ വിമർശനവുമായി നസീറുദ്ദീൻ ഷാ

കർഷക സമരത്തിൽ രാജ്യാന്തര തലത്തിൽ വരെ ചർച്ചചെയ്യപ്പെടുന്ന സാഹചര്യത്തിൽ വിഷയത്തിൽ മൗനം പാലിക്കുന്ന താരങ്ങൾക്കെതിരെ വിമർശനവുമായി ബോളിവുഡ് നടന്‍ നസീറുദ്ദീന്‍ ഷാ. ഏഴു തലമുറകള്‍ക്കായി നിങ്ങള്‍ സമ്പാദിച്ചുകഴിഞ്ഞില്ലേ, നിങ്ങള്‍ക്കെന്ത് നഷ്ടമാകാനാണ്? എന്നാണ് നസീറുദ്ദീന്‍ ഷാ ചോദിച്ചത്.

കഠിനമായ തണുപ്പില്‍ കര്‍ഷകര്‍ സമരം ചെയ്യുകയാണെന്നും അവര്‍ക്ക് നേരെ കണ്ണടക്കാന്‍ കഴിയുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിക്കുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നസീറുദ്ദീൻ ഇക്കാര്യം തുറന്നു പറഞ്ഞത്.

നസീറുദ്ദീൻ ഷായുടെ വാക്കുകൾ

‘അവസാനം ശത്രുക്കളുടെ ആക്രോശമായിരിക്കില്ല സുഹൃത്തുക്കളുടെ നിശബ്ദതയായിരിക്കും നിങ്ങള്‍ കേള്‍ക്കുക. നമ്മുടെ കര്‍ഷകര്‍ അസ്ഥി മരവിക്കുന്ന തണുപ്പില്‍ സമരം ചെയ്യുമ്പോള്‍ അവരുടെ നേരെ കണ്ണുകള്‍ അടക്കുന്നത് എങ്ങനെയാണ്. എനിക്ക് ഉറപ്പാണ് കര്‍ഷകരുടെ സമരത്തിന് അംഗീകാരം ലഭിക്കുമെന്ന് എല്ലാവരും അവര്‍ക്കൊപ്പം ചേരും. ഇത് ഉറപ്പായും സംഭവിക്കും. നിശബ്ദരായിരിക്കുന്നത് പീഡകരെ പിന്തുണക്കുന്നതിന് തുല്യമാണ്. സിനിമ മേഖലയിലെ പ്രശസ്തരായവരെല്ലാം പൂര്‍ണ നിശബ്ദതയിലാണ്. സംസാരിച്ചാല്‍ എന്തോ നഷ്ടപ്പെടുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ഏഴു തലമുറക്ക് വേണ്ടത് സമ്പാദിച്ചില്ലേ ? ഇനി എത്ര നഷ്ടപ്പെടാനാണ്’, നസറുദ്ദീൻ ഷാ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button