CinemaGeneralLatest NewsMollywoodNEWS

‘വെള്ളം’ വ്യാജ പതിപ്പ് ; പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചു

തീയേറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടയിലാണ് ചിത്രം സോഷ്യൽമീഡിയയിലൂടെ ചോർന്നത്

ജയസൂര്യയുടെ ”വെള്ളം”സിനിമയുടെ വ്യാജ പതിപ്പ് ഡൺലോഡ് ചെയ്തു സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി ആരംഭിച്ച് പോലീസ്. പ്രജേഷ് സെൻ സംവിധാനം ചെയ്ത വെള്ളം തീയേറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടയിലാണ് ചിത്രം യുട്യൂബ്, ടെലിഗ്രാം തുടങ്ങിയ മാദ്ധ്യമങ്ങളിലൂടെ ചോർന്നത്.

കലൂരിലെ സ്വകാര്യ സ്ഥാപനത്തിൽ സിനിമ ഡൗൺലോഡ് ചെയ്ത് പ്രദർശിപ്പിച്ച വീഡിയോ സഹിതമാണ് നോർത്ത് പൊലീസ് സ്‌റ്റേഷനിൽ നിർമാതാക്കളിൽ ഒരാളായ രഞ്ജിത് മണബ്രക്കാട്ട് പരാതി നൽകിയത്. യുവാക്കളുടെ വലിയൊരു സംഘം ചിത്രങ്ങൾ ചോർത്തുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ.

shortlink

Related Articles

Post Your Comments


Back to top button