CinemaGeneralNEWS

അദ്ദേഹത്തെ കാണാൻ വേണ്ടി ഞാൻ മതിലിലൂടെ എത്തി നോക്കും: താൻ ആരാധിച്ചിരുന്ന സൂപ്പർ താരത്തെക്കുറിച്ച് ഇന്ദ്രൻസ്

'ദിവ്യദർശന'മൊക്കെ കണ്ട് ജയഭാരതിയുടെ കട്ട ഫാൻ ആയിരുന്ന കാലം ഇപ്പോഴും ഓർമ്മയിലുണ്ട്

മലയാള സിനിമയിൽ താൻ ഏറ്റവും കൂടുതൽ ആരാധിച്ചിരുന്ന നടൻ്റെയും നടിയുടെയും പേര് പറഞ്ഞു ഇന്ദ്രൻസ്. ‘ദിവ്യദർശനം’ എന്ന സിനിമയൊക്കെ കണ്ട് ജയഭാരതി എന്ന നടിയോട് വല്ലാത്ത ആരാധന തോന്നിയുട്ടുണ്ടെന്നും നടന്മാരിൽ മധു ആയിരുന്നു തൻ്റെ സൂപ്പർ ഹീറോ എന്നും ഒരു ഒൺലൈൻ ചാനൽ അഭിമുഖത്തിൽ സംസാരിക്കവേ ഇന്ദ്രൻസ് പറയുന്നു

“ഞാൻ തയ്യൽ പഠിക്കാൻ പോകുന്നത് മധു സാറിൻ്റെ വീടിന് മുന്നിൽക്കൂടിയാണ്. കറുത്ത അംബാസിഡർ കാർ അവിടെ കിടക്കുന്നത് കണ്ടാൽ മധു സാർ അവിടെ ഉണ്ടെന്നാണ് അർത്ഥം. കാർ അവിടെ ഉണ്ടേൽ ഞാൻ മതിലിൽക്കൂടി കയറി മധു സാറിനെ കാണാൻ ഒരു ശ്രമം നടത്തും. അങ്ങനെയാണെന്ന് തോന്നുന്നു, എൻ്റെ കഴുത്ത് ഇത്ര നീണ്ടത്. മധു സാറിനോട് അത്രത്തോളം ആരാധന ആയിരുന്നു. അത് പോലെ നായിക നടിമാരിൽ ജയഭാരതിയായിരുന്നു എൻ്റെ പ്രിയ നായിക. ‘ദിവ്യദർശന’മൊക്കെ കണ്ട് ജയഭാരതിയുടെ കട്ട ഫാൻ ആയിരുന്ന കാലം ഇപ്പോഴും ഓർമ്മയിലുണ്ട്. ഇവരുടെയൊക്കെ സിനിമ കണ്ടു വളർന്ന എനിക്ക് സിനിമയിൽ ഇത്രയുമൊക്കെ ചെയ്യാൻ കഴിഞ്ഞല്ലോ എന്നോർക്കുമ്പോൾ അഭിമാനമുണ്ട്. എന്ത് കഥാപാത്രങ്ങൾ വന്നാലും അഭിനയിച്ചു നോക്കാം എന്ന് ആത്മവിശ്വാസമുള്ള നടനായി എന്നെ വളർത്തിയത് ഇവരുടെയൊക്കെ സിനിമകൾ തന്നെയാണ്”. ഇന്ദ്രൻസ് പറയുന്നു

 

 

shortlink

Related Articles

Post Your Comments


Back to top button