GalleryGeneralLatest NewsNEWS

ബാഹുബലിയിലെ ശിവകാമിയുടെ വേഷപ്പകർച്ചയിൽ നടി കൃഷ്ണപ്രഭ; ശ്രദ്ധേയമായി ചിത്രങ്ങൾ

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് കൃഷ്ണപ്രഭ. നടി, നർത്തകി, ടെലിവിഷൻ അവതാരക തുടങ്ങി ഏതൊരു മണ്ഡലത്തിലും തന്‍റെതായ ഒരു ഇടം കണ്ടെത്തിയ കൃഷ്ണപ്രഭ ഹാസ്യറോളുകളിലൂടെയാണ് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചത്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയ താരത്തിന് നിരവധി മുന്‍നിര നായകന്മാര്‍ക്കൊപ്പവും വേഷമിടാന്‍ സാധിച്ചിട്ടുണ്ട്.

Read Also: മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം സ്വാസിക ബിഗ് സ്‌ക്രീനിൽ നായികയായി എത്തുന്നു

ഇപ്പോള്‍ താരത്തിന്‍റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ തരംഗമാവുകയാണ്. നാടൻ വേഷങ്ങളിൽ സിനിമയിൽ കണ്ടിട്ടുള്ള താരത്തിന്‍റെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ഇടക്ക് വൈറൽ ആയിട്ടുണ്ട്. ഇപ്പോൾ ബാഹുബലിയിലെ ശിവകാമിയുടെ വേഷത്തിൽ ആണ് കൃഷ്ണ പ്രഭ എത്തിയിരിക്കുന്നത്. സേലു റഹ്‌മാൻ ഖാൻ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

Read Also: വർക്കൗട്ട് ചെയ്യുമ്പോഴും മേക്കപ്പ് ഇടുമോ ? വിമർശകന്റെ ചോദ്യത്തിന് മറുപടിയുമായി റിമി ടോമി

സംവിധായകൻ ബി. ഉണ്ണികൃഷ്ണന്‍റെ മാടമ്പി എന്ന ചിത്രത്തിലൂടെയാണ് മലയാളചലച്ചിത്ര രംഗത്തേക്ക് കൃഷ്ണപ്രഭ കടന്നു വരുന്നത്. ഇപ്പോൾ കൃഷ്ണപ്രഭ മിനി സ്‌ക്രീൻ രംഗത്ത് സജീവ സാന്നിദ്ധ്യമാണ് .

shortlink

Post Your Comments


Back to top button