CinemaFestivalGeneralIFFKLatest NewsMollywoodNEWS

ഐഎഫ്എഫ്കെയ്ക്ക് ഇന്ന് തുടക്കം ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

'ക്വോ വാഡിസ് ഐഡ'യാണ് ഉദ്ഘാടന ചിത്രം

തിരുവനന്തപുരം: 25ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. വൈകീട്ട് ആറ് മണിക്ക് മുഖ്യമന്ത്രി മേള ഉദ്ഘാടനം ചെയ്യും. മേള പിന്നിട്ട 25 വർഷങ്ങളുടെ പ്രതീകമായി 25 തിരികൾ തെളിച്ചാണ് തുടക്കം. സമഗ്ര സംഭാവനയ്ക്കുള പുരസ്കാരം വിഖ്യാത സംവിധായകൻ ഷീൻ ലുക് ഗൊദാർദിനു വേണ്ടി മുതിർന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഏറ്റുവാങ്ങും.

ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്‌നിയന്‍ വംശഹത്യയുടെ കഥ പറയുന്ന ‘ക്വോ വാഡിസ് ഐഡ’യാണ് ഉദ്ഘാടന ചിത്രം. മുൻകൂട്ടി റിസർവ് ചെയ്തവർക്ക് മാത്രമാണ് സിനിമകൾ കാണാൻ അവസരം ഉണ്ടാവുക. രാവിലെ 9.30 മുതൽ തുടങ്ങി ആറ് വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ള 18 സിനിമകള്‍ ഇന്ന് പ്രദര്‍ശിപ്പിക്കും.

shortlink

Related Articles

Post Your Comments


Back to top button