GeneralKollywoodLatest NewsMovie GossipsNEWS

ലോകേഷ് കനകരാജും വിജയ്‍യും വീണ്ടും ഒന്നിക്കുന്നു ; ആവേശത്തോടെ ആരാധകർ

250 കോടി രൂപയോളമാണ് ബോക്സ് ഓഫീസില്‍ നിന്ന് കളക്റ്റ് ചെയ്‍തത്

മാസ്റ്റർ എന്ന വമ്പൻ ഹിറ്റ് ചിത്രത്തിന് പിന്നാലെ മറ്റൊരു ഹിറ്റിനായി വീണ്ടും കൈകോർക്കാനൊരുങ്ങി സംവിധായകൻ കനകരാജും നടൻ വിജയ്‍യും. ഇപോഴിതാ വിജയ്‍യുടെ വസതിയില്‍ ചെന്ന് ലോകേഷ് കനകരാജ് കഥ പറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.  കഥയില്‍ താല്‍പര്യം തോന്നിയ വിജയ് വീണ്ടും സിനിമയ്‍ക്കായി ഒന്നിക്കാൻ സമ്മതം അറിയിച്ചുവെന്നുമാണ് വാര്‍ത്ത. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

പരസ്യവാചകത്തില്‍ പറഞ്ഞതുപോലെയായിരുന്നു വിജയ് നായകനായ മാസ്റ്റര്‍ എന്ന സിനിമയുടെ വിജയം. ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത മാസ്റ്റര്‍ ഇതുവരെയായി 250 കോടി രൂപയോളമാണ് ബോക്സ് ഓഫീസില്‍ നിന്ന് കളക്റ്റ് ചെയ്‍തത്. ലോകേഷ് കനകരാജിന്റെ തിരക്കഥയും സംവിധാനവും മാസ്റ്റര്‍ സിനിമയുടെ വിജയത്തിന്റെ ഘടകങ്ങളായി. ഇരുവരും വീണ്ടുമൊന്നിച്ചാൽ മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രംകൂടി ലഭിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

shortlink

Related Articles

Post Your Comments


Back to top button