CinemaGeneralLatest NewsNEWSTollywood

‘ഗോഡ്‌സെ’ ; തെലുങ്കിലേക്ക് അരങ്ങേറ്റം കുറിച്ച് നടി ഐശ്വര്യ ലക്ഷ്മി

സത്യദേവാണ് ചിത്രത്തിലെ നായകൻ

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിൽ നിരവധി സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരം ഇപ്പോൾ തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. ‘ഗോഡ്‌സെ’ എന്ന ചിത്രത്തിലൂടെയാണ് തെലുങ്കിലേക്ക് ഐശ്വര്യ അരങ്ങേറുന്നത്.

സത്യദേവാണ് ചിത്രത്തിലെ നായകൻ. സി.കെ. കല്യാൺ, സി കെ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ നിർമിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഗോപി ഗണേഷ് പട്ടാഭിയാണ്. സിനിമയുടെ ചിത്രീകരണം ഹൈദരാബാദിൽ തുടങ്ങി.

മണിരത്നത്തിന്റെ ‘പൊന്നിയൻ സെൽവൻ’, കാർത്തിക് സുബ്ബരാജിന്റെ ‘ജഗമെ തന്തിരം’, മനു അശോകന്റെ ‘കാണെക്കാണെ’, നിർമ്മൽ സഹദേവിന്റെ ‘കുമാരി’ , ‘അർച്ചന 31 നോട്ട് ഔട്ട് ’ എന്നീ ചിത്രങ്ങളാണ് ഐശ്വര്യ ലക്ഷ്മിയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button