GeneralKollywoodLatest NewsNEWS

പുതിയ ആഢംബര വീട് നിർമ്മിക്കാനൊരുങ്ങി നടൻ ധനുഷ് ; പൂജാ ചടങ്ങിൽ പങ്കെടുത്ത് രജനികാന്ത്

രജനികാന്തും ഭാര്യ ലതയും ധനുഷിന്റെ വീടിന്റെ പൂജ ചടങ്ങുകള്‍ക്കായി എത്തിയിരുന്നു

പ്രേഷകരുടെ പ്രിയപ്പെട്ട നടനും സൂപ്പർസ്റ്റാർ രജനികാന്തിന്റെ മരുമകനുമാണ് ധനുഷ്. മലയാളികൾക്കും പ്രിയങ്കരനായ ധനുഷ് ഇപ്പോൾ പുതിയ വീട് നിർമ്മിക്കാൻ പോകുന്നുവെന്ന വാർത്തകളാണ് പുറത്തു വരുന്നത്. പോയസ് ഗാര്‍ഡനില്‍ ധനുഷിന് വേണ്ടി വയ്‍ക്കുന്ന വീടിന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞ ദിവസം നടന്നു.

ഇതിന്റെ ഫോട്ടോകള്‍ താരങ്ങള്‍ അടക്കം ഷെയര്‍ ചെയ്‍തിട്ടുണ്ട്. രജനികാന്ത് വര്‍ഷങ്ങളായി പോയസ് ഗാര്‍ഡനിലാണ് താമസിക്കുന്നത്.

ഇപ്പോൾ ധനുഷും വീട് വയ്‍ക്കുന്നത് പോയസ് ഗാര്‍ഡനിലാണ്. രജനികാന്തും ഭാര്യ ലതയും ധനുഷിന്റെ വീടിന്റെ പൂജ ചടങ്ങുകള്‍ക്കായി എത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button