CinemaGeneralLatest NewsNEWSTollywood

പുതിയ കന്നഡ ചിത്രത്തിനായി കെ.ജി.എഫ് താരം യാഷ് “മഫ്തി” സംവിധായകൻ നാരദനുമായി കൈക്കോർക്കുന്നു

"മഫ്തി"യിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് നാരദന്‍

കെ.ജി.എഫ് താരം യാഷ് കന്നഡ സംവിധായകന്‍ നാരദന്‍റെ പുതിയ ചിത്രത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. കന്നഡ സിനിമാ പ്രേമികള്‍ക്കിടയില്‍ തരംഗമായി മാറിയ ചിത്രം “മഫ്തി”യിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് നാരദന്‍.

Read Also: സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല ; ബറോസിനെക്കുറിച്ച് മോഹൻലാൽ പറയുന്നു

കെ.ജി.എഫ് രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണ വേളയില്‍ യാഷിനോട് കഥ പറയുകയും താരം അഭിനയിക്കാമെന്ന് സമ്മതിക്കുകയും ചെയ്തുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കന്നഡ ചലച്ചിത്ര മേഖലയിലെ പ്രമുഖ നിര്‍മ്മാതാക്കളാണ് പുതിയ ചിത്രത്തിന്‍റെ നിര്‍മ്മാണം ഏറ്റെടുത്തിയിരിക്കുന്നത്.

Read Also: തട്ടിപ്പിൽ വീഴരുത്, അതെന്റെ സ്ഥാപനമല്ല ; മുന്നറിയിപ്പുമായി സംഗീത ജനചന്ദ്രൻ

തമന്ന ഭാട്ടിയയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. 2021 പകുതിയോടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. നാരദന്‍റെ ആദ്യ സംവിധാന സംരംഭമായ “മഫ്തി” എന്ന ചിത്രം ഇന്ത്യയൊട്ടാകെ പ്രശസ്തി നേടിയിരുന്നു. ആക്ഷന്‍ ത്രില്ലറായ ചിത്രത്തില്‍ കന്നഡ താരം ശിവ രാജ്കുമാറായിരുന്നു നായകന്‍.

 

 

shortlink

Related Articles

Post Your Comments


Back to top button