CinemaGeneralLatest NewsMollywoodNEWSWOODs

അയ്യോ കല്യാണിയും പ്രണവും എവിടെ പോയി? മറുപടിയുമായി കല്യാണി പ്രിയദർശൻ

മലയാള സിനിമാ ലോകത്തെ കുലപതികളുടെ അടുത്ത തലമുറ അണിനിരക്കുന്ന ചിത്രമാണ് "ഹൃദയം"

മോഹൻലാൽ, പ്രിയദർശൻ, ശ്രീനിവാസൻ തുടങ്ങിയ മലയാള സിനിമാ ലോകത്തെ കുലപതികളുടെ അടുത്ത തലമുറ അണിനിരക്കുന്ന ചിത്രമാണ് “ഹൃദയം”. വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനുമാണ് നായികാ നായകന്മാർ ആവുന്നത്.

Read Also: ചാക്കോച്ചന്‍റെ മകന്‍റെ ഫോട്ടോയ്ക്ക് രമേശ് പിഷാരടിയുടെ ഉഗ്രൻ കമൻറ്റ്

ലൊക്കേഷനിൽ നിന്നും “ഹൃദയ”ത്തിലെ അംഗങ്ങൾ എല്ലാവരും കൂടിചേർന്നുള്ള ഒരു ചിത്രം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. പക്ഷെ ഇതിൽ നായികാ നായകന്മാരായ കല്യാണിയും പ്രണവും ഇല്ല. എന്നാൽ ഇരുവരും ഇതേസ്ഥലത്ത് ഈ സമയം ഉണ്ടായിരുന്നതുമാണ്.

Read Also: നീണ്ട ഇടവേളയ്ക്ക് ശേഷം തിയറ്ററിലേക്ക് ലെന ; കാണാനെത്തിയത് സ്വന്തം സിനിമ

ചിത്രത്തിൽ അവർ രണ്ടുപേരുമില്ലാത്തതിന്‍റെ കാരണം വെളിപ്പെടുത്തുകയാണ് കല്യാണി: “സ്ഥലത്തുണ്ടെങ്കിലും ചിത്രത്തിന് പോസ് ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു ഞങ്ങള്‍ രണ്ടുപേർക്കും. സിനിമയിലെ വ്യത്യസ്തമായ ലുക്ക് പുറത്തുവിടാൻ കഴിയില്ല എന്നത് തന്നെ കാരണം”.

Read Also: നസ്രിയയും മേഘ്‌നയും പുറത്തുവിടാനിരിക്കുന്ന സർപ്രൈസ് എന്താണ് ? സൂചനയുമായി താരം

ചിത്രീകരണ വേളയില്‍ മോഹൻലാലും ഭാര്യ സുചിത്രയും ചിത്രത്തിന്‍റെ ലൊക്കേഷനിൽ എത്തിയ വീഡിയോ സമൂഹ മാധ്യമത്തിൽ തരംഗമായിരുന്നു. സംവിധായകൻ വിനീത് ശ്രീനിവാസൻ ഉൾപ്പെടുന്നവരോട് സംസാരിക്കുകയും ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്ത ശേഷമാണ് മോഹൻലാൽ മടങ്ങിയത്. നടന്‍ പൃഥ്വിരാജ് സുകുമാരന്‍  ഈ ചിത്രത്തിനായി ഒരു ഗാനമാലപിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button