CinemaGeneralLatest NewsMollywoodNEWS

ജോഷി-സുരേഷ് ​ഗോപി ചിത്രത്തിന്റെ പേര് പുറത്തുവിട്ടു ; ‘പാപ്പനി’ൽ ​ഗോകുൽ സുരേഷും

ഇതാദ്യമായി അച്ഛനോടൊപ്പം ഗോകുലും ഒരു ചിത്രത്തിന്റെ ഭാഗമാകുന്നു

ജോഷിയും സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. “പാപ്പൻ “എന്നു പേരിട്ട പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സുരേഷ്‌ഗോപിയുടെ 252-ാമത്തെ ചിത്രംകൂടിയാണിത്. മാത്യൂസ് പാപ്പനെന്ന പോലീസ് ഓഫിസറുടെ റോളിലാണ് സുരേഷ് ഗോപി എത്തുന്നത്. ആര്‍ ജെ ഷാന്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ലേലം, വാഴുന്നോര്‍, പത്രം, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള കൂട്ടുകെട്ടാണ് ജോഷി-സുരേഷ് ​ഗോപിയുടേത്. പാപ്പന്റെ മകളും ഐപിഎസ് ഉദ്യോഗസ്ഥയുമായി നീത പിള്ള അഭിനയിക്കുന്നു. മാത്യു പാപ്പന്റെ ഭാര്യയുടെ വേഷം ചെയ്യുന്നത് നൈല ഉഷയാണ്. ഗോകുല്‍ സുരേഷ്‌ഗോപിയും പാപ്പനില്‍ വളരെ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതാദ്യമായി അച്ഛനോടൊപ്പം ഗോകുലും ഒരു ചിത്രത്തിന്റെ ഭാഗമാകുന്നു.

സണ്ണി വെയ്‌നാണ് ഈ ചിത്രത്തിലെ മറ്റൊരു താരം. പാപ്പന്റെ ഷൂട്ടിങ് മാര്‍ച്ച് 5 ന് തുടങ്ങും. ആശ ശരത്, കനിഹ, ചന്ദുനാഥ്‌, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.ആർജെ ഷാനാണ് തിരക്കഥ. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റർ ശ്യാം ശശിധരൻ, സംഗീതം ജേക്സ് ബിജോയ്‌, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ , ആർട്ട് നിമേഷ് എം താനൂർ. ആഘോഷ് സിനിമാസും, ചാന്ദ് വി മൂവീസും ചേർന്നാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button