CinemaGeneralLatest NewsMollywoodNEWSSocial MediaTrailersVideos

‘സിനിമ പിടിക്കാനൊരുങ്ങി ജോർജുകുട്ടി’ ; ദൃശ്യം 2 പുതിയ ടീസർ പുറത്തിറങ്ങി

ഫെബ്രുവരി 19നാണ് ചിത്രം ആമസോൺ പ്രൈം വഴി റിലീസിനെത്തുന്നത്

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 2 സിനിമയുടെ പുതിയ ടീസർ ആമസോണ്‍ റിലീസ് ചെയ്തു. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി 19നാണ് ചിത്രം ആമസോൺ പ്രൈം വഴി റിലീസിനെത്തുന്നത്.

മോഹൻലാലിന്റെ കഥാപാത്രം സിനിമ പിടിക്കാൻ പോകുന്നതായാണ് ട്രെയിലറില്‍ പറയുന്നത്. മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചുവെന്നും സിനിമയില്‍ പറയുന്നു.

ആദ്യഭാഗം പോലെ തന്നെ സംഘർഷഭരിതമാകും രണ്ടാം ഭാഗമെന്ന് തന്നെയാണ് ട്രെയിലർ വ്യക്തമാക്കുന്നത്. പ്രേക്ഷകരെ മുൾമുനയിലിരുത്തുന്നതാകും ചിത്രമെന്നാണ് ട്രെയിലർ കണ്ടവർ പങ്കുവയ്ക്കുന്ന പ്രതീക്ഷ. ഒരു കോടി ആളുകളാണ് ട്രെയിലർ കണ്ടുകഴിഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button