CinemaGeneralMollywoodNEWS

മലയാളത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട നായിക: ഫഹദ് ഫാസില്‍ തുറന്നു പറയുന്നു

എന്റെ പഠനക്കാലത്ത് ആ നടിയോട് അത്രത്തോളം ആരാധന തോന്നിയിരുന്നു

മലയാളത്തില്‍ സ്വാഭാവിക അഭിനയ ശൈലി കൊണ്ട് ജനപ്രിയനായ താരമാണ് ഫഹദ് ഫാസില്‍. നല്ല സിനിമകളുടെ തെരെഞ്ഞെടുപ്പിലൂടെ മിതത്വമുള്ള നടനായി വളരുന്ന ഫഹദ് ഫാസിലിനു ഏതു ശൈലിയിലുള്ള സിനിമകളിലും അനായാസം അഭിനയിക്കാന്‍ സാധിക്കും. ഫാമിലിയും, പ്രണയവും, ആക്ഷനുമെല്ലാം ഫഹദ് ഫാസിലിലെ നടന്‍ ഈസിയായി കൈകാര്യം ചെയ്യാറുണ്ട്. തന്റെ അഭിനയത്തെ പ്രേക്ഷകര്‍ വാനോളം പുകഴ്ത്തുമ്പോള്‍ താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന മലയാളത്തിലെ നായിക നടി ആരെന്നു തുറന്നു പറയുകയാണ് ഫഹദ്.

ഫഹദ് ഫാസിലിന്റെ വാക്കുകള്‍

“1978-ല്‍ പുറത്തിറങ്ങിയ കെജി ജോര്‍ജ്ജ് സാറിന്റെ ‘ഉള്‍ക്കടല്‍’ എന്ന സിനിമയില്‍ അഭിനയിച്ച നടി ശോഭയാണ് മലയാളത്തില്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട നായിക. അവരുടെ കണ്ണുകള്‍ വളരെ ഗ്രെയിസ്ഫുളാണ്. എന്റെ പഠനക്കാലത്ത് ആ നടിയോട് അത്രത്തോളം ആരാധന തോന്നിയിരുന്നു. ഫഹദ് ഫാസില്‍ പറയുന്നു”.

ഫഹദ് ഫാസില്‍ നായകനായ ഏഴോളം സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. മഹേഷ്‌ നാരായണന്റെ ‘മാലിക്’ ആണ് റിലീസിന് തയ്യാറെടുക്കുന്ന ഫഹദ് ഫാസില്‍ ചിത്രം. ‘ഇരുള്‍’, ‘തങ്കം’, ‘ജോജി’, ‘മലയന്‍ കുഞ്ഞ്’, ‘പാട്ട്’, ‘പാച്ചുവും അത്ഭുത വിളക്കും’ തുടങ്ങിയവയാണ് ഫഹദ് ഫാസില്‍ നായകനാകുന്ന മറ്റു സിനിമകള്‍.

shortlink

Related Articles

Post Your Comments


Back to top button