CinemaComing SoonGeneralLatest NewsMollywoodNEWS

“മേപ്പടിയാ”നു വേണ്ടി ശരീരഭാരം ഉയർത്തി ഉണ്ണി മുകുന്ദൻ

മേപ്പടിയാൻ ആരംഭിക്കുമ്പോൾ ശരീരഭാരം 93 കിലോ

മാമാങ്കത്തിലെ യോദ്ധാവിന്‍റെ വേഷത്തിൽ നിന്നും അൽപ്പം കുടവയറുള്ള ജയകൃഷ്ണൻ എന്ന നാട്ടിൻപുറത്തുകാരന്‍റെ വേഷത്തിലേയ്ക്ക് രൂപമാറ്റം വരുത്തി എത്തിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. “മേപ്പടിയാൻ” എന്ന് പേരിട്ടിയിരിക്കുന്ന പുതിയ ചിത്രത്തിന് വേണ്ടി മാസങ്ങളോളം നീണ്ട ഉണ്ണിയുടെ കഠിനാദ്ധ്വാനത്തിന്‍റെ ഫലമാണ് ഈ വേഷപ്പകർച്ച.

Read Also: ശോഭനയുമായി ഇനി സിനിമ ചെയ്യുമോ ? മറുപടിയുമായി മോഹൻലാൽ

ഇക്കഴിഞ്ഞ വിജയദശമി ദിനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സിനിമയുടെ ചിത്രീകരണം തുടങ്ങുകയും പൂർത്തിയാക്കുകയും ചെയ്തു. “മേപ്പടിയാൻ” തിയേറ്റർ റിലീസ് പ്രതീക്ഷിക്കുന്ന ചിത്രമാണ്. അഞ്ചു കുര്യനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഈ സിനിമയുടെ നിർമ്മാതാവ് കൂടിയാണ് ഉണ്ണി മുകുന്ദൻ.

Read Also: ഒമർ ലുലുവിന്‍റെ ഹിന്ദി ആൽബത്തെ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു വിലയിരുത്തിയതിങ്ങനെ…!

ഈ ചിത്രത്തിനായി തയ്യാറെടുക്കുമ്പോൾ താൻ നേരിട്ട വെല്ലുവിളികൾ വിവരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഉണ്ണിയുടെ വാക്കുകളിങ്ങനെ:

“മേപ്പടിയാന് വേണ്ടി റിലീസ് ചെയ്ത രണ്ടു പോസ്റ്ററുകൾക്കും ലഭിച്ച സന്ദേശങ്ങൾക്കും ആകാംഷയ്ക്കും നന്ദി. സിനിമയും നിങ്ങളെ അത്ര തന്നെ ആവേശഭരിതരാക്കും എന്ന് ഉറപ്പാക്കാൻ വേണ്ടി ഞാനും മേപ്പടിയാൻ സംഘവും വളരെയേറെ കഷ്‌ടപ്പെട്ടിട്ടുണ്ട്.

Read Also: കേരള സാരിയുടുത്ത് ഭർത്താവിനും മക്കൾക്കുമൊപ്പം സദ്യ കഴിച്ച് സണ്ണി ലിയോൺ ; വൈറലായി ചിത്രം

കഥാപാത്രത്തിനായുള്ള തടിച്ച ശരീരപ്രകൃതമാണ് നിങ്ങൾ രണ്ടാമത്തെ പോസ്റ്ററിൽ കണ്ടത്. അതിനു നിങ്ങൾ തന്ന അഭിനന്ദനങ്ങൾക്ക് നന്ദി. എന്നാൽ അതത്ര എളുപ്പമല്ലായിരുന്നു എന്ന് പറയാനും കൂടി വേണ്ടിയാണ് ഈ കുറിപ്പ്. മാമാങ്കത്തിലെ യോദ്ധാവിന്റെ വേഷം ചെയ്യുമ്പോഴാണ് ഈ സിനിമയ്ക്കായി ഞാൻ വാക്ക് കൊടുത്തത്. മാമാങ്കം കഴിഞ്ഞതും ഞാൻ ആരോഗ്യദൃഢഗാത്രനായിരുന്നു. എന്നാൽ മേപ്പടിയാനിലെ ജയകൃഷ്ണനാവാൻ അത് ആവശ്യമില്ല എന്ന് മേപ്പടിയാൻ സംവിധായകനും സംഘവും എന്നെ അറിയിച്ചു.

https://www.instagram.com/p/CLR9GGoh_8c/?utm_source=ig_embed

Read Also: ജയസൂര്യയും മഞ്ജു വാര്യരും ഒന്നിക്കുന്ന ‘മേരീ ആവാസ് സുനോ’ ; ചിത്രീകരണം പുരോഗമിക്കുന്നു

അക്കാര്യം വളരെ സങ്കടകരവും അതേസമയം വെല്ലുവിളി നിറഞ്ഞതുമായിരുന്നു. ആരോഗ്യകരമായ ജീവിതശൈലിയും ശരീരവും ഉപേക്ഷിക്കുക എന്നത് എനിക്കൊരു പേടിസ്വപ്നമായിരുന്നു. എന്നാൽ നല്ലൊരു ചിത്രത്തിനായി കടുത്ത ചിന്താഗതി വച്ച് പുലർത്തുന്നത് അതിലും മോശമാണ്.

Read Also: ജാക്കറ്റില്‍ ഗ്ലാമറസ് ലുക്കിൽ പ്രിയങ്ക ചോപ്ര ; വീഡിയോ

മേപ്പടിയാനും ജയകൃഷ്ണനും വേണ്ട ചിന്താഗതിയും ശരീരഭാഷയും സൃഷ്‌ടിക്കാൻ മറ്റൊരു ജീവിതരീതി തന്നെ വേണം എന്ന് ഞാൻ എന്നെത്തന്നെ പറഞ്ഞ് മനസ്സിലാക്കി. ഈ സിനിമ ചിത്രീകരിക്കുമ്പോൾ 93 കിലോ ഭാരമുണ്ടായിരുന്നു.

Read Also: പുതുമുഖങ്ങളുടെ ‘ഡെഡ്‌ലൈന്‍’ ; ചിത്രം ഫെബ്രുവരി 16ന് റിലീസ് ചെയ്യും

നല്ലൊരു ഫാമിലി എൻറ്റർറ്റൈനെർ ആയിരിക്കും ഈ ചിത്രം. ഒരു നടനെന്ന നിലയിൽ എനിക്ക് വെല്ലുവിളി നൽകിയ കഥാപാത്രമാണിത്. അതേസമയം തന്നെ ആരോഗ്യകരമായ ഒരു ജീവിതരീതിയെ മാറ്റിമറിച്ച കഥാപാത്രമാണിത്.

Read Also: നല്ല കുടുംബത്തുണ്ടായവർ ചെയ്യുന്ന പണിയാണോ ഇതൊക്കെ, ചോദിക്കാനും പറയാനും നല്ല പെണ്ണുങ്ങളില്ലേ; മറുപടിയുമായി മിഥുൻ

ഇങ്ങനെ പറയുമ്പോഴും എന്തിനു വേണ്ടിയായാലും ഒരാളുടെ ആരോഗ്യം നഷ്‌ടപ്പെടുത്തുന്നതിനെതിരാണ് ഞാൻ. ചില സിനിമകൾക്കും കഥാപാത്രങ്ങൾക്കും ആരോഗ്യദൃഢഗാത്രമായ ശരീരം പോരായ്മയായി കണക്കാക്കാറുണ്ട്. അങ്ങനെയുള്ളപ്പോൾ ജോലി നഷ്‌ടമാവാതിരിക്കാൻ ഇത്തരം രീതികൾ അഭിനേതാക്കൾ ആശ്രയിച്ചു പോകാറുണ്ട്.

Read Also: വിവാഹ റിസപ്ഷന് എത്താൻ കഴിഞ്ഞില്ല, വീട്ടിൽ നേരിട്ടെത്തി ആശംസ അറിയിച്ച് മോഹൻലാൽ

ഏവരുടെയും പിന്തുണയ്ക്കും ആശംസയ്ക്കും നന്ദി. മേപ്പടിയാൻ നിങ്ങളെ നിരാശപെപ്പടുത്തില്ല. ഉടൻ തന്നെ ഞാൻ പഴയ മസിലുമായി ഞാൻ തിരികെ വരുന്നതായിരിക്കും.”

shortlink

Related Articles

Post Your Comments


Back to top button