GeneralKollywoodLatest NewsNEWS

“മാസ്റ്ററി”ന്‍റെ മുപ്പതാം ദിനം ആരാധകർക്കൊപ്പം ആഘോഷിച്ച് സംവിധായകൻ ലോകേഷ് കനകരാജ്

പ്രണയ ദിനം അങ്ങനെ വിജയ് ആരാധകർ തങ്ങളുടെ ആഘോഷമാക്കി മാറ്റി...

ഇളയ ദളപതി വിജയ് നായകനായി എത്തിയ “മാസ്റ്റര്‍” തിയേറ്ററുകളില്‍ എത്തിയിട്ട് ഫെബ്രുവര് 14ന് 30 ദിവസം പൂര്‍ത്തിയായി. സംവിധായകന്‍ ലോകേഷ് കനകരാജ് ഇത് ആഘോഷിച്ചത് ചെന്നൈ നഗരത്തിലെ പ്രധാന തിയേറ്ററുകളിലെത്തിയ ആരാധകര്‍ക്കൊപ്പമായിരുന്നു. ജനുവരി 13നാണ് മാസ്റ്റര്‍ പുറത്തിറങ്ങിയത്. വമ്പന്‍ ബോക്‌സോഫീസ് ഹിറ്റായ ചിത്രം ഇതുവരെ 250 കോടിയോളം രൂപയാണ് ശേഖരിച്ചത്.

Read Also: ജാക്കറ്റില്‍ ഗ്ലാമറസ് ലുക്കിൽ പ്രിയങ്ക ചോപ്ര ; വീഡിയോ

ചിത്രം പുറത്തിറങ്ങിയ മുപ്പതാം ദിനത്തില്‍ തിയേറ്ററിലെത്തിയ ആരാധകരുമായി സംവിധായകന്‍ സംവദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ തരംഗമായി കഴിഞ്ഞു. മുപ്പതാം ദിവസവും നിങ്ങളെല്ലാം തിയേറ്ററിലെത്തിയതില്‍ സന്തോഷമുണ്ടെന്നും എല്ലാവരും സിനിമ കണ്ടതിനും ഇതൊരു വമ്പന്‍ വിജയമാക്കി മാറ്റിയതിനും എല്ലാവരോടും നന്ദിയുണ്ടെന്നും ലോകേഷ് അറിയിച്ചു.

Read Also: പരസ്പരം കെട്ടിപിടിച്ച് നമിതയും കാവ്യയും ; വൈറൽ ചിത്രം

തിയേറ്ററില്‍ റിലീസ് ചെയ്ത് 16 ദിവസത്തിനുള്ളില്‍ ഡിജിറ്റലായും പ്രദർശിപ്പിച്ച ആദ്യ ചിത്രമാണ് മാസ്റ്റര്‍. ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം പ്രദർശിപ്പിച്ചതിലൂടെ 16 കോടി രൂപ നിര്‍മ്മാതാക്കള്‍ കൊയ്‌തെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments


Back to top button