BollywoodCinemaGeneralLatest NewsNEWSWOODs

ചരിത്ര കഥ പറഞ്ഞ ജോധാ അക്ബർ പിറന്നിട്ട് 13 വർഷം തികയുന്നു

ചിത്രത്തിലെ ഒരു സീനിന് വേണ്ടി സംവിധായകൻ നൂറ് പിടിയാനകളെ ഓഡിഷൻ ചെയ്തു

ബോളിവുഡിലെ ഏറ്റവും മികച്ച പീരീഡ് ഡ്രാമ ചിത്രങ്ങളിൽ ഒന്നായി വിശേഷിപ്പിക്കപ്പെട്ട സിനിമയാണ് അഷുതോഷ് ഗൊവാരിക്കർ സംവിധാനം നിർവ്വഹിച്ച “ജോധാ അക്ബർ”. ഹൃതിക്  റോഷനും ഐശ്വര്യ റായിയും പ്രധാന വേഷത്തിൽ എത്തിയ ഈ ചിത്രം പുറത്തിറങ്ങിയിട്ട് ഫെബ്രുവരി 15-ന് 13 വർഷം പൂർത്തിയായി.

Read Also: ‘വടക്കുനോക്കിയന്ത്രം’ എന്ന സിനിമയുടെ രണ്ടാം ഭാഗംചെയ്യാന്‍ വന്ന ആളോട് ഞാന്‍ പറഞ്ഞത് ഇതാണ്: ബൈജു

2008 ഫെബ്രുവരി 15 നാണ് “ജോധാ അക്ബർ” പുറത്തിറങ്ങിയത്. മുഗൾ ചക്രവർത്തിയായ ജലാൽ-ഉദ്-ദിൻ മുഹമ്മദ് അക്ബറും അദ്ദേഹത്തിന്‍റെ പത്നി രാജ്പുത് രാജകുമാരി ജോധാ ബായിയും തമ്മിലുള്ള പ്രണയകഥയാണ് ചിത്രത്തിന് പ്രമേയമായി ഒരുങ്ങിയത്. ചിത്രത്തിന്‍റെ പേരിൽ തന്നെ അത് സൂചിപ്പിക്കുന്നുമുണ്ട്. ചിത്രത്തിലെ ഗാനങ്ങൾ ഇന്നും പ്രേക്ഷകര്‍ക്ക്‌ ഏറെ പ്രിയങ്കരമാണ്. ഇതിൽ “കെഹ്നെ കോ” എന്ന് തുടങ്ങുന്ന പ്രണയ ഗാനം ഇപ്പോഴത്തെ തലമുറയ്ക്കും പ്രിയങ്കരമാണ്.

Read Also: കൈരളി, ശ്രീ തിയേറ്ററുകളുടെ ഉദ്ഘാടനം 18 ന്

ചിത്രം പുറത്തിറങ്ങി പതിമൂന്ന് വർഷങ്ങൾക്ക് ശേഷം സിനിമയുടെ രസകരമായ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സഹ നിർമ്മാതാവും അഷുതോഷ് ഗൊവാരിക്കറിന്‍റെ ഭാര്യയുമായ സുനിത ഗൊവാരിക്കർ. ഇൻസ്റ്റഗ്രാമിലൂടെ പഴയൊരു വീഡിയോ പങ്കുവെച്ചാണ് സുനിത ചിത്രീകരണ വേളയിലെ വിശേഷങ്ങൾ പറഞ്ഞത്.

https://www.instagram.com/tv/CLTjcDpp98b/?utm_source=ig_web_copy_link

Read Also: നാല്‍പതാമത് ചിത്രവുമായി സൂര്യ ; സിനിമയിൽ വടിവേലുവും പ്രധാന വേഷത്തിലെത്തുന്നു

ചിത്രത്തിലെ ഒരു സീനിന് വേണ്ടി സംവിധായകൻ നൂറ് പിടിയാനകളെയാണത്രേ ഓഡിഷൻ ചെയ്തത്. ഭർത്താവിന്‍റെ ആവശ്യം കേട്ട് ആദ്യം അമ്പരന്ന് പോയതായി സുനിത പറയുന്നു. ചിത്രത്തിനായി ഉപയോഗിച്ച ആൺ ആനകൾ ആക്രമണാത്മക പ്രവണത കാണിക്കുന്നുണ്ടെന്നും അണിയറ പ്രവർത്തകരുടെയും അഭിനേതാക്കളുടേയും സുരക്ഷയ്ക്കായി പിടിയാനകളെ അത്യാവശ്യമാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം.

Read Also: അത്യഅപൂര്‍വ്വ പ്രണയ കഥയുമായി ‘ഓളെ കണ്ട നാള്‍’ ; ചിത്രം റിലീസിനൊരുങ്ങുന്നു

ജോധാ അക്ബറിന്‍റെ പതിമൂന്നാം വാർഷികത്തിൽ ഹൃതിക്  റോഷനും ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഏറെ വെല്ലുവിളികൾ നേരിട്ട ചിത്രമായിരുന്നു ഇതെന്നാണ് താരം പറയുന്നത്.

https://www.instagram.com/p/CLUfKspH7OU/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button