CinemaGeneralMollywoodNEWS

ഗേള്‍സ്‌ സ്കൂളിലെ പ്രഥമ അദ്ധ്യാപകനായിരുന്ന എനിക്ക് ആ വേഷം ചെയ്യാന്‍ മടി തോന്നി: സുധീര്‍ കരമന

അങ്ങനെയൊരു വേഷം വന്നപ്പോള്‍ ഞാന്‍ ഒന്ന് ചിന്തിച്ചു...

തിരുവനന്തപുരത്തെ ഹയര്‍സെക്കന്‍ഡറി ഗേള്‍സ്‌ സ്കൂളിലെ പ്രധാന അദ്ധ്യാപകന്‍ എന്ന പദവി ഉപേക്ഷിച്ചിട്ടാണ് സുധീര്‍ കരമന എന്ന താര്രപുത്രന്‍ സിനിമയില്‍ സജീവമായത്. ഒരു അദ്ധ്യാപകന്‍ സിനിമയിലെത്തിയപ്പോള്‍ തനിക്ക് ചെയ്യാന്‍ മടി തോന്നിയ ഒരു കഥാപാത്രത്തെക്കുറിച്ച് ഒരു പ്രമുഖ ഓണ്‍ലൈന്‍ ചാനല്‍ അഭിമുഖത്തില്‍ തുറന്നു സംസാരികുകയാണ് സുധീര്‍ കരമന.

“ഒരു സ്കൂള്‍ പ്രിന്‍സിപ്പലായി ജോലി നോക്കിയിരുന്ന എനിക്ക് സിനിമയിലെ ചില കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ ശരിക്കും മടി തോന്നാറുണ്ട്. പ്രത്യേകിച്ച് ഗേള്‍സ്‌ സ്കൂളിലെ പ്രഥമ അദ്ധ്യാപകനായ എന്നെ സിനിമയിലെ ചില മോശം വേഷങ്ങള്‍ക്ക് വേണ്ടി കാസ്റ്റ് ചെയ്യുമ്പോള്‍ അത് ചെയ്യണോ? വേണ്ടയോ? എന്ന തോന്നല്‍ മനസ്സില്‍ വരാറുണ്ട്. അങ്ങനെയൊരു ചിത്രമായിരുന്നു വികെപി സംവിധാനം ചെയ്ത ‘താങ്ക്യൂ’ എന്ന സിനിമ. അതില്‍ എന്റെ വേഷം ഒരു സ്കൂള്‍ ബസ് ഡ്രൈവറുടെതായിരുന്നു. ഞാന്‍ ഒരു കുട്ടിയെ പീഡിപ്പിക്കുന്ന ക്രൂര സ്വഭാവമുള്ള ഒരു കഥാപാത്രമായിട്ടായിരുന്നു അതില്‍ അഭിനയിച്ചത്. അങ്ങനെയൊരു വേഷം വന്നപ്പോള്‍ ഞാന്‍ ഒന്ന് ചിന്തിച്ചു, ആ വേഷം ചെയ്യണോ? എന്ന്. ആ വേഷം ചെയ്യുന്നതിലെ എന്റെ ബുദ്ധിമുട്ട് ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യം എന്റെ മനസ്സില്‍ തട്ടി. എനിക്ക് അവിടെ ഒരു ‘ആനിമല്‍ ആക്ടിംഗ്’ വേണമെന്നാണ് വികെപി ചേട്ടന്‍ പറഞ്ഞത്. അങ്ങനെ ഒരു റിസള്‍ട്ട് തരുന്ന നടന്മാര്‍ ഇവിടെ അപൂര്‍വമാണ്. അതിനാല്‍ സുധീര്‍ ഇത് ചെയ്യണമെന്നു പറഞ്ഞു. അങ്ങനെ പറഞ്ഞപ്പോള്‍ എനിക്കും ഒരു ത്രില്‍ തോന്നി, അങ്ങനെയാണ് ‘താങ്ക്യൂ’ എന്ന സിനിമയിലെ ആ വേഷം ഞാന്‍ അഭിനയിക്കുന്നത്”. സുധീര്‍ കരമന പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button