BollywoodCinemaComing SoonGeneralLatest NewsNEWSWOODs

ബച്ചൻ, നാഗാര്‍ജുന, രണ്‍ബീർ, ആലിയ കൂട്ടുക്കെട്ടിൽ “ബ്രഹ്മാസ്ത്ര” എത്തുന്നു

ഡിംബിള്‍ കപാടിയയും ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്

ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവര്‍ക്കൊപ്പം തെന്നിന്ത്യന്‍ താരം നാഗര്‍ജുനയും പ്രധാന വേഷത്തിലെത്തുന്ന “ബ്രഹ്മാസ്ത്ര” ഉടന്‍ തിയേറ്ററുകളിലെത്തും. മൂന്ന് ഭാഗങ്ങളായിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു സാങ്കല്‍പ്പിക കഥയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്നചിത്രമാണ് ‘ബ്രഹ്മാസ്ത്ര’. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ഈ ചിത്രം കരണ്‍ ജോഹറാണ് നിര്‍മ്മിക്കുന്നത്.

Read Also: ഐഎഫ്എഫ്‌കെ രണ്ടാംഘട്ടം ; കൊച്ചി മീഡിയ സെല്‍ ഉദ്ഘാടനം ചെയ്തു

മുംബൈയിലെ ചിത്രീകരണ വേളയില്‍ രണ്‍ബീറിനും ആലിയയ്ക്കുമൊപ്പം പകര്‍ത്തിയ ചിത്രം നാഗാര്‍ജുന
ആരാധകരുമായി പങ്കുവെച്ചു. സംവിധായകന്‍ അയാനെയും ഇവര്‍ക്കൊപ്പം ചിത്രത്തിൽ കാണാം. ഈ സിനിമയിൽ ചേരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും, സംവിധായകന്‍ അയാന്‍റെ കരവിരുതിലൊരുങ്ങിയ മനോഹരമായ ലോകം കാണാന്‍ കാത്തിരിക്കാന്‍ വയ്യെന്നാണ് താരം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

Read Also: തുടക്കം അച്ഛനൊപ്പം, ഇപ്പോൾ മകനൊപ്പവും അഭിനയിക്കാൻ കഴിഞ്ഞു ; സന്തോഷം പങ്കുവെച്ച് ലക്ഷ്‍മി ഗോപാലസ്വാമി

വമ്പന്‍ താരനിരയുമായാണ് “ബ്രഹ്മാസ്ത്ര” എത്തുന്നത്. ഡിംബിള്‍ കപാടിയയും ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്. 2020 ഡിസംബറില്‍ ബ്രഹ്മാസ്ത്ര പുറത്തിറക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. കോവിഡ് മൂലം ചിത്രീകരണം നീണ്ടുപോവുകയായിരുന്നു.

Read Also: ദിയ മിർസ വിവാഹിതയായി ; വീഡിയോ കാണാം

“ബ്രഹ്മാസ്ത്ര” തിയെറ്ററുകളിലേയ്ക്കെന്ന് കാട്ടി കരണ്‍ ജോഹര്‍ മുമ്പ് ട്വീറ്റ് ചെയ്തിരുന്നു. പുതിയ റിലീസ് തീയതി
ഇതുവരെ തീരുമാനിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button