CinemaGeneralLatest NewsMollywoodNEWSShooting In Progress

സിദ്ധാർഥ് ഭരതന്‍റെ സംവിധാനത്തിൽ മിനിസ്ക്രീൻ താരം സ്വാസിക നായികയാവുന്ന “ചതുര”ത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു

പുതിയ സിനിമയുടെ പൂജ വേളയിൽ സകുകുടുംബം സാന്നിധ്യം അറിയിച്ചു സംവിധായകന്‍ സിദ്ധാർഥ്

റോഷൻ മാത്യു, സ്വാസിക വിജയ്, അലൻസിയർ ലെ ലോപസ്, ശാന്തി ബാലചന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാർഥ് ഭരതൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന “ചതുര”ത്തിന്‍റെ ചിത്രീകരണമാരംഭിച്ചു.

Read Also: 29 വർഷങ്ങൾക്ക് മുമ്പ് , അവനൊരു തുണയുണ്ടായി; വിവാഹ വാർഷിക ആഘോഷവുമായി ലാൽ ജോസ്

പുതിയ സിനിമയുടെ പൂജ വേളയിൽ സകുകുടുംബം സാന്നിധ്യം അറിയിച്ചു സംവിധായകന്‍ സിദ്ധാർഥ്. അമ്മ കെ.പി.എ.സി. ലളിത, ഭാര്യ സുജിന, മകൾ എന്നിവർക്കൊപ്പമാണ്‌ സിനിമയുടെ പൂജ വേളയിൽ സിദ്ധാർഥ് എത്തിയത്. സിനിമയ്ക്ക് ആദ്യ ക്ലാപ് അടിച്ചത് കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും മുന്നിൽ വച്ചാണ്.

Read Also: സൂപ്പര്‍ താരങ്ങളുടെ അമ്മയായി അഭിനയിച്ചു, നായികയാകാന്‍ കഴിയാത്തതില്‍ സങ്കടമില്ല: തുറന്നു സംസാരിച്ച് ബിന്ദു പണിക്കര്‍

ജിന്നിന് ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചതുരത്തിന്‍റെ ചിത്രീകരണം ഇപ്പോൾ മുണ്ടക്കയത്ത് പുരോഗമിക്കുകയാണ്. ഗ്രീൻവിച്ച് എൻറ്റർടൈൻമെൻറ്റിൻറ്റെയും, യെല്ലോ ബേർഡ് പ്രൊഡക്ഷനസിൻറ്റെയും ബാനറിൽ വിനീത അജിത്, ജോർജ് സാന്റിയാഗോ, ജംനേഷ് തയ്യിൽ, സിദ്ധാർഥ് ഭരതൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button