CinemaGeneralLatest NewsMollywoodMovie GossipsNEWS

”ദൃശ്യം 2 ” കേരളത്തിലെ ഒരു തിയേറ്ററിലും പ്രദർശിപ്പിക്കില്ല ; ഫിലിം ചേംബർ

മോഹന്‍ലാല്‍ സ്വന്തം കാര്യം വന്നപ്പോള്‍ വാക്ക് മാറ്റുന്നോ ?ഫിലിം ചേംബർ

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൽലാൽ ചിത്രമാണ് ‘ദൃശ്യം 2 ‘. ഒടിടി റിലീസിന് ശേഷം തിയേറ്ററിൽ ചിത്രം പ്രദർശിപ്പിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഈ നീക്കത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഫിലിം ചേംബർ .

കേരളത്തിലെ ഒരു തിയേറ്ററിലും ചിത്രം പ്രദർശിപ്പിക്കില്ലെന്ന് ഫിലിം ചേംബർ പ്രസിഡന്റ് വിജയകുമാർ പറഞ്ഞു. ദൃശ്യം 2 ഒടിടിക്ക് നൽകരുതായിരുന്നെന്നും, മോഹൻലാൽ അഭിനയിച്ച സിനിമയാണെങ്കിലും പുതുമുഖ ചിത്രമാണെങ്കിലും ഒടിടിയിൽ റിലീസ് ചെയ്താൽ പിന്നീട് തിയേറ്ററിൽ പുറത്തിറക്കാൻ സാധിക്കില്ലെന്നും വിജയകുമാർ വ്യക്തമാക്കി.

‘സൂഫിയും സുജാതയും’ എന്ന സിനിമ ഒടിടിയില്‍ റിലീസ് ചെയ്യുന്നതിനെ എതിര്‍ത്ത മോഹന്‍ലാല്‍ സ്വന്തം കാര്യം വന്നപ്പോള്‍ വാക്ക് മാറ്റരുതെന്നും പലര്‍ക്കും പല നീതി ശരിയല്ലെന്നും ഫിലിംചേംബര്‍ പ്രതികരിച്ചു. പുതുവര്‍ഷ ദിനത്തിലാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒടിടി റിലീസായിരിക്കുമെന്ന് സംവിധായകന്‍ പ്രഖ്യാപിച്ചത്. ഇതിനെതിരെ തിയറ്റര്‍ ഉടമകള്‍ രംഗത്ത് വന്നെങ്കിലും നിര്‍മാതാവും അണിയറ പ്രവത്തകരും തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോയിരുന്നില്ല.

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ‘ദൃശ്യം 2’ ഒടിടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഫിലിം ചേംബറിന്റെ പുതിയ പ്രഖ്യാപനം.

2013 ൽ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗമാണ് ദൃശ്യം 2. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മീന, അൻസിബ, എസ്തർ, മുരളി ​ഗോപി, ആശ ശരത്, സിദ്ധിഖ് തുടങ്ങിയ നിരവധി താരങ്ങൾ അണിനിരക്കുന്നു. ആമസോൺ പ്രൈം വഴിയാണ് ചിത്രത്തിന്റെ റിലീസ്.

shortlink

Related Articles

Post Your Comments


Back to top button