CinemaFestivalGeneralIFFKLatest NewsMollywoodNEWS

ഐഎഫ്എഫ്‌കെ രണ്ടാംഘട്ടം ; കൊച്ചി മീഡിയ സെല്‍ ഉദ്ഘാടനം ചെയ്തു

മുന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ വേണു രാജാമണിയാണ് ഉദ്ഘാടനം നിർവഹിച്ചത്

കൊച്ചി: ഇരുപത്തിയഞ്ചാമത്  ഐഎഫ്എഫ്‌കെ സെക്കന്‍ഡ് എഡിഷന്‍ കൊച്ചി മീഡിയ സെല്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ വേണു രാജാമണിയാണ് ഉദ്ഘാടനം നിർവഹിച്ചത്.

കൊച്ചിയില്‍ ആരംഭിക്കുന്ന ഐഎഫ്എഫ്‌കെ ചലച്ചിത്രമേള വലിയ പ്രതീക്ഷയാണെന്നും പൊതുജനങ്ങളിലേക്ക് സിനിമ കാണാന്‍ കഴിയാത്തവരിലേക്ക് കൂടി മേളയുടെ നല്ലവശങ്ങള്‍ എത്തിക്കണമെന്നും വേണു രാജാമണി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ സിബി മലയില്‍, അക്കാദമി സെക്രട്ടറി അജോയ്, ഷിബു ചക്രവര്‍ത്തി, സുന്ദര്‍ദാസ്, ഇസ്മയില്‍ ഹസന്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments


Back to top button