CinemaGeneralLatest NewsMollywoodNEWS

തുടക്കം അച്ഛനൊപ്പം, ഇപ്പോൾ മകനൊപ്പവും അഭിനയിക്കാൻ കഴിഞ്ഞു ; സന്തോഷം പങ്കുവെച്ച് ലക്ഷ്‍മി ഗോപാലസ്വാമി

ദുല്‍ഖറിന്റെ സിനിമയില്‍ അഭിനയിക്കാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ലക്ഷ്‍മി ഗോപാലസ്വാമി

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്‍മി ഗോപാലസ്വാമി. മമ്മൂട്ടി നായകനായ അരയന്നങ്ങളുടെ വീട് എന്ന സിനിമയില്‍ നായികയായിട്ടാണ് ലക്ഷ്‍മി ഗോപാലസ്വാമി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോഴിതാ നടൻ ദുൽഖർ സൽമാനൊപ്പം അഭിനയികാകൻ പോകുന്ന സന്തോഷം പങ്കുവെയ്ക്കുകയാണ് ലക്ഷ്‍മി ഗോപാലസ്വാമി.

ദുല്‍ഖറിനൊപ്പമുള്ള ഫോട്ടോയും ലക്ഷ്‍മി ഗോപാലസ്വാമി ഷെയര്‍ ചെയ്‍തിട്ടുണ്ട്. ദുല്‍ഖറിന്റെ സിനിമയില്‍ അഭിനയിക്കാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ലക്ഷ്‍മി ഗോപാലസ്വാമി പറയുന്നു.

20 വര്‍ഷം മുമ്പ് ദുല്‍ഖറിന്റെ അച്‍ഛനോടൊപ്പമാണ് അഭിനയ ജീവിതം ആരംഭിച്ചത്. ഇപോള്‍ ദുല്‍ഖറിനൊപ്പം പ്രവര്‍ത്തിക്കാൻ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ലക്ഷ്‍മി ഗോപാലസ്വാമി പറയുന്നു. റോഷൻ ആൻഡ്യൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുൽഖറിനൊപ്പം
ലക്ഷ്‍മി ഗോപാലസ്വാമി എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button