GeneralInterviewsLatest NewsMollywoodNEWSWOODs

“ആ കഥാപാത്രങ്ങള്‍ തന്ന ഇംപാക്‌ട് വളരെ വലുതായിരുന്നു”; മോഹൻലാൽ-മീന ജോഡിയുടെ കെമിസ്ട്രി രഹസ്യം പങ്കുവെച്ച് മീന

"എല്ലാവരും ചോദിക്കുന്നുണ്ട് കെമിസ്ട്രിയുടെ രഹസ്യമെന്താണെന്നൊക്കെ"

“വര്‍ണപ്പകിട്ട്” മുതല്‍ “ദൃശ്യം” വരെ മോഹന്‍ലാൽ മീന ജോഡിയിൽ പിറന്ന ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചിട്ടുള്ളത്. മോഹന്‍ലാലുമായുള്ള കെമിസ്ട്രിയുടെ രഹസ്യമെന്താണെന്ന് ആരാധകര്‍ പലപ്പോഴും മീനയോട് ചോദിച്ചിട്ടുണ്ട്. ഇപ്പോഴിതാ അതിന് ഉത്തരം നൽകിയിരിക്കുകയാണ് താരം.

Read Also: ‘മമ്മ’ എന്ന വിളിയാണ് എനിക്ക് ലഭിച്ച സമ്മാനം ; വീഡിയോ പങ്കുവെച്ച് ശില്പ ഷെട്ടി

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മീന പറഞ്ഞതിങ്ങനെ: “എല്ലാവരും ചോദിക്കുന്നുണ്ട് കെമിസ്ട്രിയുടെ രഹസ്യമെന്താണെന്നൊക്കെ. പക്ഷേ സത്യം പറഞ്ഞാല്‍ എനിക്കറിയില്ല. ഞങ്ങള്‍ക്ക് ലഭിച്ച കഥാപാത്രങ്ങള്‍ അങ്ങനെയാണ്. ആ കഥാപാത്രങ്ങള്‍ തന്ന ഇംപാക്‌ട് വളരെ വലുതായിരുന്നു. അത് ശരിക്കും അനുഗ്രഹമാണ്.

Read Also: ദുർമന്ത്രവാദിയുടെ കഥയുമായി ‘റൂഹി’ ; ജാൻവി കപൂർ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

വളരെ സന്തോഷം തോന്നുന്നു. ഒരു കംപ്ലീറ്റ് ആക്ടറിനൊപ്പം ചെയ്യുമ്പോള്‍, ഈക്വലായിട്ടല്ലെങ്കിലും, കിട്ടുന്ന ഇംപാക്‌ട് വളരെ സന്തോഷകരമായ കാര്യമാണ്.”

shortlink

Related Articles

Post Your Comments


Back to top button