GeneralLatest NewsMollywoodNEWSSocial Media

ഇച്ചാക്ക കിടുവല്ലേ ; മമ്മൂട്ടിയെക്കുറിച്ച്‌ മോഹൻലാൽ

ജഗതി ‘ദ കംപ്ലീറ്റ് ആക്ടർ’ എന്ന് മോഹൻലാൽ

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ദൃശ്യം 2. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ആരാധകരുടെ ചോദ്യങ്ങൾക്ക് ട്വിറ്ററിൽ മറുപടി നൽകിയിരിക്കുകയാണ് നടൻ മോഹൻലാൽ. ആരാധകരുടെ ചോദ്യങ്ങൾക്ക് രസകരമായ മറുപടികളാണ് മോഹൻലാൽ നൽകിയത്.

“ഒറ്റവാക്കിൽ ഇച്ചാക്കയെ നിർവ്വചിക്കാമോ,” “ബറോസ് എന്നു തുടങ്ങും,” “എംപുരാൻ ഈ വർഷം ഇറങ്ങുമോ,” എന്നു തുടങ്ങി ആരാധകരുടെ ഒട്ടേറെ ചോദ്യങ്ങൾക്ക് ഒറ്റവാക്കിൽ ഉത്തരം നൽകിയിരിക്കുകയാണ് മോഹൻ ലാൽ.

“ബറോസ് എപ്പോൾ തുടങ്ങും,” എന്ന ചോദ്യത്തിന് “മാർച്ച്” എന്ന് താരം മറുപടി നൽകി. “ഇച്ചാക്കയെ (മമ്മൂട്ടി) കുറിച്ച് ഒരു വാക്ക്” പറയാൻ പറഞ്ഞപ്പോൾ “കിടു” എന്നായിരുന്നു മറുപടി. “ദൃശ്യം2 ഞെട്ടിക്കുമോ ലാലേട്ടാ” എന്ന ചോദ്യത്തിന് കാണൂ എന്നാണ് ഒരു ആരാധകനോട് താരം നിർദേശിക്കുന്നത്. ജഗതിച്ചേട്ടനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് ‘ദ കംപ്ലീറ്റ് ആക്ടർ’ എന്ന് മോഹൻലാൽ മറുപടി നൽകി.  പ്രിഥ്വിരാജ് എന്ന സംവിധായകനെക്കുറിച്ച് ഒരു വാക്ക് പറയാമോ എന്നതായിരുന്നു മറ്റൊരു ചോദ്യം. ‘ബ്രില്ല്യന്റ്’ എന്ന് സൂപ്പർ താരം മറുപടി നൽകി.”

‘എംപുരാൻ’ ഈ വർഷം ഉണ്ടാ,” എന്ന ചോദ്യത്തിന് സാധ്യമാക്കാനാവും എന്ന് താരം മറുപടി നൽകിയപ്പോൾ ‘ആറാട്ട്’ സിനിമയെക്കുറിച്ച് “ഒരു നല്ല എന്റർടൈനർ ആയിരിക്കും,” എന്നും അദ്ദേഹം പറഞ്ഞു. മരക്കാറിനെയും പ്രിയദർശന്റെ സംവിധാനത്തെയും കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ അതിശയകരമെന്ന് താരം മറുപടി നൽകി.

“ദാസനെയും വിജയനെയും മിസ് ചെയ്യുന്നു” എന്നാണ് മറ്റൊരു ആരാധകൻ പറഞ്ഞത്. “ഞാനും അവരെ മിസ്സ് ചെയ്യുന്നു,” എന്നായിരുന്നു മോഹൻലാൽ മറുപടി പറഞ്ഞത്. ഏതു തരം സിനിമകളാണ് കാണാൻ ഇഷ്ടമെന്ന ചോദ്യത്തിന് കോമഡി സിനിമകൾ എന്നാണ് മോഹൻലാൽ മറുപടി നൽകിയത്. ഈ മാസം 19നാണ് ‘ദൃശ്യം 2’റിലീസ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button