CinemaGeneralLatest NewsMollywoodNEWS

അത്യഅപൂര്‍വ്വ പ്രണയ കഥയുമായി ‘ഓളെ കണ്ട നാള്‍’ ; ചിത്രം റിലീസിനൊരുങ്ങുന്നു

ചിത്രത്തിലെ ഗാനങ്ങൾ ആലപിക്കുന്നത് വിനീത് ശ്രീനിവാസനാണ്

പുതുമുഖങ്ങളായ ജ്യാേതിഷ് ജോ, കൃഷ്ണ പ്രിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഗത് സിനിമാസിന്‍റെ ബാനറിൽ നവാഗതനായ ജെഫ്‌റി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഓളെ കണ്ട നാൾ “. ഇപ്പോഴിതാ ചിത്രം റിലീസിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
ചിത്രത്തിലെ ഗാനം ഒരുക്കിയിരിക്കുന്നത് ഹിഷാം അബ്ദുല്‍ വഹാബാണ്. വിനീത് ശ്രീനിവാസന്‍ ഗാനങ്ങള്‍ ആലിക്കുന്നു. ഗാനരചന കൃഷ്ണകുമാര്‍ വര്‍മ്മയും ഡെല്‍ജോ ഡൊമനിക്കും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

ചിത്രത്തില്‍ ജ്യോതിഷ് ജോ, കൃഷ്ണപ്രിയ, സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍, നീന കുറുപ്പ്, ദേവന്‍ കൊപ്പം എന്നിവരെ കൂടാതെ പുതുമുഖങ്ങളായ ആംബ്രോ സൈമണ്‍, ആഗ്‌നസ് ജോളി, പ്രസീത വസു, ടോം, ബബിത ബഷീര്‍, ശ്രീജിത്ത്, നാരായണന്‍ മുക്കം, ഡല്‍ജോ ഡൊമനിക്, ചിഞ്ചു, റെജി മണ്ണാര്‍ക്കാട്, ഗോഡ്വിന്‍, മഹേഷ്, അര്‍ജുന്‍, ഷാള്‍വിന്‍, അഞ്ജലി, സജീവ് മണ്ണാര്‍ക്കാട് എന്നിവരും അഭിനയിക്കുന്നു.

സന്തോഷ്‌ കീഴാറ്റൂർ, നീന കുറുപ്പ്, ശിവജി ഗുരുവായൂർ, പ്രസീദ വാസു ,ആംബ്രോ സൈമൺ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ശിഹാബ് ഓങ്ങല്ലൂര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വസ്ത്രാലങ്കാരം-സുകേഷ് താനൂർ. മേക്കപ്പ്-രാജേഷ് നെന്മാറ. എഡിറ്റിംഗ്-ആനന്ദ് ബോധ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-സുമിലാൽ സുബ്രഹ്മണ്യന്‍, അസ്സോസിയേറ്റ് ഡയറക്ടർ സുമേഷ്ജാന്‍,ആക്ഷന്‍-സുപ്രീം സുന്ദര്‍, പ്രൊഡക്ഷൻ കോൺട്രോളർ- മൻസൂർ വെട്ടത്തൂർ, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്. ചിത്രം മാര്‍ച്ച് ആറിന് തിയേറ്ററിലെത്തും.

shortlink

Related Articles

Post Your Comments


Back to top button