CinemaGeneralKollywoodLatest NewsNEWS

രാംചരണ്‍, ശങ്കര്‍ കൂട്ടുക്കെട്ടിൽ ഇനി അനിരുദ്ധുമുണ്ടാകും

രാംചരണ്‍ നായകനാകുന്ന ശങ്കര്‍ ചിത്രത്തില്‍ അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധായകനാകും

തെലുങ്ക് സൂപ്പര്‍ താരം രാംചരണ്‍ തേജ നായകനാകുന്ന പുതിയ ശങ്കർ ചിത്രത്തില്‍ തമിഴ് സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ കൈകോര്‍ക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രം “മാസ്റ്ററിലെ” ഗാനങ്ങളും അനിരുദ്ധായിരുന്നു ഒരുക്കിയിരുന്നത്. ഇതില്‍ സംതൃപ്തരായാണ് ശങ്കറും രാംചരണും അനിരുദ്ധിനെ സമീപിച്ചതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

Read Also: അച്ഛന്റെ വിവാഹത്തിന് പ്ലക്കാർഡുമായി മകൾ ; ദിയ മിർസയുടെ വിവാഹ ചിത്രം വൈറലാകുന്നു

ഫെബ്രുവരി 12ന് നിര്‍മ്മാതാവ് ദില്‍ രാജുവാണ് പുതു ചിത്രത്തെക്കുറിച്ചുള്ള സൂചനകള്‍ പുറത്തു വിട്ടത്. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ ചിത്രം പുറത്തിറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഒരു ചരിത്ര സിനിമയാണിതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Read Also: ദിയ മിർസയുടെ വിവാഹത്തിന് കാര്‍മികത്വം വഹിച്ചത് പൂജാരിണി ; നടിയുടെ നിലപാടിന് ആശംസ പ്രവാഹം

2022ല്‍ ശങ്കര്‍-രാംചരണ്‍ ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. തമിഴ് താരം വിജയ് സേതുപതിയെയും കഥാപാത്രമാക്കുന്നുണ്ടെന്ന സൂചനകള്‍ നേരത്തെ ലഭിച്ചിരുന്നു. നിലവിൽ കമല്‍ഹാസനെ നായകനായ ഹിറ്റ് ചിത്രം “ഇന്ത്യന്‍റെ” രണ്ടാം ഭാഗം അണിയിച്ചൊരുക്കുന്നതിന്‍റെ തിരക്കിലാണ് ഹിറ്റുകളുടെ സംവിധായകന്‍ ശങ്കര്‍.

shortlink

Related Articles

Post Your Comments


Back to top button