CinemaGeneralMollywoodNEWS

‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ ഇടവേള സീനിൽ തെറ്റ് സംഭവിച്ചു: ദിലീഷ് പോത്തൻ

ടെക്നിക്കൽ ഭാഗം ഗംഭീരമായിട്ട് ആക്ടറുടെ പ്രകടനത്തിൽ വീഴ്ച വന്നാൽ ആ സീൻ ആളുകൾ കൂവുമെന്ന് ഉറപ്പാണ്

മലയാള സിനിമയ്ക്ക് പുതുവഴി സമ്മാനിച്ച ഫിലിം മേക്കറാണ് ദിലീഷ് പോത്തൻ. ‘പോത്തേട്ടൻ ബ്രില്യൻസ്’ എന്ന നിലയിൽ പ്രേക്ഷകർ ആഘോഷമാക്കിയ ദിലീഷ് പോത്തൻ സിനിമകളാണ് ‘മഹേഷിൻ്റെ പ്രതികാരവും’, ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ ചെയ്യുമ്പോൾ ടെക്നിക്കലായി മിസ്റ്റേക്ക് വന്നിട്ടും അതിൻ്റെ ഇൻ്റർവെൽ സീൻ മാറ്റിയെടുക്കാതിരുന്നതിൻ്റെ കാരണം വെളിപ്പെടുത്തുകയാണ്  ഫഹദ് ഫാസിൽ.

“എടുക്കുന്ന ഷോട്ടിൽ അൽപ്പം മിസ്റ്റേക്ക് വന്നാലും ആക്ടറുടെ പെർഫോമൻസ് ഗംഭീരമാണെങ്കിൽ ആ ഷോട്ട് ഒക്കെ പറയുന്ന സംവിധായകനാണ് ഞാൻ. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ ചെയ്തപ്പോൾ അതിൻ്റെ ഇൻറർവെൽ പോർഷനിൽ ഫഹദ്, മാല എടുത്തിട്ട് ചിരിക്കുന്ന ഒരു സംഭവമുണ്ട്. അതിൽ കുറച്ച് ടെക്നിക്കൽ മിസ്റ്റേക്ക് വന്നിട്ടുണ്ട്. പക്ഷേ ഫഹദിൻ്റെ പ്രകടനം അത്രത്തോളം ഗംഭീരമായതു കൊണ്ട് ഞാൻ ആ ഷോട്ട് തന്നെ വയ്ക്കാൻ തീരുമാനിച്ചു . ഒരു ആക്ടർ ചെയ്യുന്ന പ്രകടനമാണ് എല്ലാത്തിനും മുകളിൽ നിൽക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. ടെക്നിക്കൽ ഭാഗം ഗംഭീരമായിട്ട് ആക്ടറുടെ പ്രകടനത്തിൽ വീഴ്ച വന്നാൽ ആ സീൻ ആളുകൾ കൂവുമെന്ന് ഉറപ്പാണ്. പക്ഷേ തിരിച്ചു സംഭവിച്ചാൽ അതിൽ അത്ര പ്രശ്നം വരില്ല. തൊണ്ടിമുതലിൻ്റെ ഇൻ്റർവെൽ പോയിൻ്റ് എനിക്ക് അത്ര നിർണായകമായിരുന്നു, എന്നിട്ടും ഫഹദിൻ്റെ പ്രകടത്തിനാണ് അവിടെ ഞാൻ പ്രാധാന്യം കൊടുത്തത്”. ഒരു സ്വകാര്യ എഫ് എം ചാനലിനു അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കവേ ദിലീഷ് പോത്തൻ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button