CinemaGeneralLatest NewsMollywoodNEWSSocial Media

കറുത്ത കൂളിംഗ് ഗ്ലാസ് ധരിച്ച് പൃഥ്വിരാജ് ; വൈറലായി ചിത്രം

ഭ്രമം എന്ന സിനിമയിലെ ലുക്ക് അല്ലെ എന്നാണ് ആരാധകർക്ക് അറിയേണ്ടത്

കറുത്ത കൂളിംഗ് ധരിച്ചുള്ള ചിത്രം പങ്കുവെച്ച് നടൻ പൃഥ്വിരാജ്. സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രം ഭ്രമം എന്ന സിനിമയിലെ ലുക്ക് അല്ലെ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. അന്ധാദുന്‍ എന്ന ബോളിവുഡ് സിനിമയുടെ റീമേക്ക് ആണ് ഭ്രമം. ജനുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്.

ബോളിവുഡില്‍ മുന്‍നിര സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച രവി കെ ചന്ദ്രന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സംവിധാനത്തിന് പുറമേ ഛായാഗ്രഹണവും രവി.കെ ചന്ദ്രന്‍ നിര്‍വഹിക്കുന്നു. ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

എ.പി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍ തിരക്കഥ,സംഭാഷണം ശരത് ബാലന്‍. ലൈന്‍ പ്രൊഡ്യൂസര്‍-ബാദുഷ എന്‍.എം, എഡിറ്റിംഗ്: ശ്രീകര്‍ പ്രസാദ്, സംഗീത സംവിധാനം- ജേക്സ് ബിജോയ്.

shortlink

Related Articles

Post Your Comments


Back to top button