FestivalGeneralIFFKLatest NewsMollywoodNEWS

രാജ്യാന്തര ചലച്ചിത്ര മേള ; ‘ക്വോവാഡിസ് ഐഡ’ ഉദ്ഘാടന ചിത്രം

വൈകീട്ട് 6.30-ന് സരിത തിയേറ്ററിൽ പ്രദർശിപ്പിക്കും

കൊച്ചി : രാജ്യാന്തര ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രം ബോസ്നിയയിൽനിന്നുള്ള ‘ക്വോവാഡിസ് ഐഡ’. വൈകീട്ട് 6.30-ന് സരിത തിയേറ്ററിൽ പ്രദർശിപ്പിക്കും.

ജാസ്മില സബാനിക്കാണ് സംവിധാനം. ലോക സിനിമാ വിഭാഗത്തിലാണ് ഈ ചിത്രം പ്രദർശനത്തിനുള്ളത്. അന്റാല്യ ഗോൾഡൻ ഓറഞ്ച് ഫിലിം ഫെസ്റ്റിവലിൽ ഇന്റർനാഷണൽ ഫീച്ചർ ഫിലിം കോംപറ്റീഷൻ അവാർഡും ലെസ് ആർക്‌സ് യൂറോപ്യൻ ഫിലിം ഫെസ്റ്റിവലിൽ ഓഡിയൻസ് ചോയ്‌സ് പ്രൈസും നേടിയിട്ടുണ്ട്. വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും സിനിമ ശ്രദ്ധ നേടി.

ബോസ്‌നിയൻ ആഭ്യന്തര യുദ്ധ സമയത്ത്‌ ഐക്യരാഷ്ട്ര സഭയ്ക്കുവേണ്ടി വിവർത്തകയായി പ്രവർത്തിക്കുന്ന ഐഡയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. യു.എൻ. അഭയാർഥി ക്യാമ്പിലെ ജീവിതവും മരണത്തിനും രക്ഷപ്പെടലിനും ഇടയിലൂടെ അവളുടെ സാഹസികമായ സഞ്ചാരവുമാണ് ഇതിവൃത്തം.

shortlink

Related Articles

Post Your Comments


Back to top button