BollywoodGeneralLatest NewsMovie GossipsNEWS

വർഷങ്ങൾക്ക് ശേഷം ‘പത്താനുവേണ്ടി’ ഷാറൂഖും സൽമാനും ഒന്നിക്കുന്നു

സല്‍മാനും ഷാറൂഖും തമ്മിലുള്ള ആക്ഷന്‍സീക്വന്‍സുകള്‍ ബുര്‍ജ് ഖലീഫയിലായിരിക്കും ചിത്രീകരിക്കുക

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഷാറൂഖ് ഖാനും സല്‍മാന്‍ ഖാനും ഒന്നിക്കുന്നു. ഷാറൂഖിന്റെ പുതിയ ചിത്രമായ പത്താന് വേണ്ടി 15 ദിവസത്തെ ഡേറ്റാണ് സല്‍മാന്‍ നല്‍കിയിരിക്കുന്നത്. സല്‍മാനും ഷാറൂഖും തമ്മിലുള്ള ആക്ഷന്‍സീക്വന്‍സുകള്‍ ബുര്‍ജ് ഖലീഫയിലായിരിക്കും ചിത്രീകരിക്കുക.

ദീപാവലിക്ക് പത്താന്‍ തിയേറ്ററുകളിലെത്തും. സിദ്ധാര്‍ത്ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അബുദാബിയിലെ മരുഭൂമിയിലാണ് സിനിമയുടെ പല സീനുകളും ചിത്രീകരിച്ചിരിക്കുന്നത്.

കരണ്‍ അര്‍ജുന്‍, ദുഷ്മന്‍ ദുനിയ കാ, കുച്ച് കുച്ച് ഹോതാ ഹേ, ഹര്‍ദില്‍ ജോ പ്യാര്‍ കരേഗ, ഹം തുമാരേ ഹേ സനം, ഓം ശാന്തി ഓം, ട്യൂബ് ലൈറ്റ്, സീറോ എന്നീ ചിത്രങ്ങളിലാണ് രണ്ട് ഖാന്‍മാരും ഒരുമിച്ച് അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button