CinemaGeneralHollywoodLatest NewsMovie GossipsNEWS

മിഷൻ ഇംപോസിബിൾ 8ാം ഭാഗം ; ചിത്രീകരണം വൈകുമെന്ന് റിപ്പോർട്ട്

ഏഴാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്

ടോം ക്രൂസ് നായകനാകുന്ന ചിത്രമാണ് ‘മിഷൻ ഇംപോസിബിൾ’. ചിത്രത്തിന്റെ എട്ടാം ഭാഗത്തിന്റെ ചിത്രീകരണം വൈകുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. അതേസമയം ഏഴാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. ഏഴാം ഭാഗത്തിന് പിന്നാലെ എട്ടാം ഭാഗവും പൂര്‍ത്തിയാക്കാനാണ് പദ്ധതിയിട്ടിരുന്നത്.

ടോം ക്രൂസിന്റേതായി പുറത്തിറങ്ങുന്ന ‘ടോപ് ഗണ്‍ മാവെറിക്’ എന്ന ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച പ്രശ്നമാണ് മിഷന്‍ ഇംപോസിബിള്‍ ഷൂട്ടിംഗ് മാറ്റിവയ്ക്കാന്‍ കാരണമായിരിക്കുന്നത്. ഗണ്ണിന്റെ പ്രമോഷന്‍ പരിപാടികള്‍ക്ക് ടോം പോകുന്നതിനാലാണ് മിഷന്‍ ഇംപോസിബിള്‍ ചിത്രീകരണം മാറ്റിവച്ചത്.

1986ല്‍ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റര്‍ ചിത്രമാണ് ടോപ് ഗണ്‍. ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ടോപ് ഗണ്‍ മാവ്റിക് പുറത്തിറങ്ങുന്നത്. ചിത്രം ഈ വര്‍ഷം ജൂലൈ രണ്ടിന് തിയെറ്ററിലെത്തുമെന്നാണ് വിവരങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button