GeneralLatest NewsMollywoodNEWS

പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും ; ധർമജൻ ബോൾഗാട്ടി

കൂടുതല്‍ കലാകാരന്മാര്‍ കോണ്‍ഗ്രസിലേക്ക് വരുമെന്നും ധര്‍മജന്‍

കൊച്ചി: കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മല്‍സരിക്കുമെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. വര്‍ഷങ്ങളായി കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. സിനിമയിലെ കലാകാരന്മാരില്‍ കൂടുതല്‍പേരും വലതുപക്ഷത്താണ്. കലാകാരന്‍മാര്‍ ഇനിയും കോണ്‍ഗ്രസിലേക്ക് വരുമെന്നും ധര്‍മജന്‍ പറഞ്ഞു.

‘വര്‍ഷങ്ങളായി കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. പോസ്റ്ററൊട്ടിക്കാനും മൈക്ക് അനൗണ്‍സ്മെന്റിനും നടന്നിട്ടുണ്ട്. ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്. അപ്പോഴെല്ലാം മത്സരിക്കാനുളള അവസരം ലഭിച്ചിരുന്നതാണ്. അതെല്ലാം വേണ്ടെന്ന് വച്ചു. എന്നാല്‍ നിയസമഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ പ്രശ്നമില്ല’ -ധര്‍മജന്‍ പറഞ്ഞു. ധര്‍മജന്‍ കോണ്‍​ഗ്രസ് ടി​ക്കറ്റി​ല്‍ ബാലുശേരി​യി​ല്‍ മത്സരി​ക്കുമെന്ന് നേരത്തേ റി​പ്പോര്‍ട്ടുണ്ടായി​രുന്നു. എന്നാല്‍ ഇക്കാര്യം പാര്‍ട്ടി​ സ്ഥി​രീകരി​ച്ചി​രുന്നി​ല്ല.

shortlink

Related Articles

Post Your Comments


Back to top button