GeneralLatest NewsNEWS

ഡോക്ടർ ഓഫ് ലെറ്റേർസ് ബിരുദം സ്വന്തമാക്കി നടൻ മാധവൻ

ഏറെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ഈ അംഗീകാരം സ്വീകരിക്കുന്നതായി മാധവൻ പറഞ്ഞു

നടൻ ആർ. മാധവന് ഡി–ലിറ്റ് (‍ഡോക്ടർ ഓഫ് ലെറ്റേർസ്) ബിരുദം. കലയ്ക്കും സിനിമയ്ക്കും നൽകിയ സമഗ്ര സംഭാവനകളെ മുൻനിര്‍ത്തി ഡി.വൈ.പട്ടീൽ എജ്യുക്കേഷൻ സൊസൈറ്റിയാണ് അദ്ദേഹത്തെ ഈ അംഗീകാരം നൽകി ആദരിച്ചത്.

Read Also: ആരാധകരുടെ കാത്തിരിപ്പിന് വിരാമം ; കരീന കപൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഏറെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ഈ അംഗീകാരം സ്വീകരിക്കുന്നതായി മാധവൻ പറഞ്ഞു. പുതിയ വെല്ലുവിളികള്‍ ഉയർത്തുന്ന തരം പ്രോജക്ടുകള്‍ തിരഞ്ഞെടുക്കാൻ ഇത് തന്നെ പ്രചോദിപ്പിക്കുമെന്നും താരം വ്യക്തമാക്കി. നിരവധിപേർ താരത്തിന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.

Read Also: ”ഞാൻ ആരാ മോൾ” , പെരുമ്പാമ്പിനെ കയ്യിൽ ചുറ്റി മംമ്ത മോഹൻദാസ് ; വീഡിയോ

https://www.instagram.com/p/CLal56XD7po/?utm_source=ig_web_copy_link

ഹിന്ദിയിൽ മിനി സ്ക്രീനിലൂടെ അഭിനയ ജീവിതം ആരംഭിച്ച മാധവൻ “ഇസ് രാത് കി സുബഹ് നഹീന്‍” എന്ന സിനിമയിലാണ് ആദ്യം മുഖം കാണിച്ചത്. പിന്നീട് “ഇന്‍ഫെര്‍നോ” എന്ന ഇംഗ്ലീഷ് ചിത്രത്തിലും താരം വേഷമിട്ടു. മണിരത്നം സംവിധാനം ചെയ്ത തമിഴ് ചിത്രം “അലൈപായുതെ” എന്ന ചിത്രത്തിലെ മികച്ച പ്രകടനം താരത്തിന്‍റെ കരിയറിലെ വഴിത്തിരിവായി മാറി.

Read Also: രജനിയും കാര്‍ത്തിക്കും വീണ്ടും ഒന്നിക്കുന്നു

മിന്നലേ, കണ്ണത്തിൽ മുത്തമിട്ടാൽ, ഗുരു, ആയുത എഴുത്തു, അൻപേ ശിവം, രങ് ദേ ബസന്തി, ത്രീ ഇഡിയറ്റ്സ്, തനു വെഡ്സ് മനു, ഇരുതി സുട്രു, വിക്രം വേധ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യാൻ മാധവന് സാധിച്ചു. മലയാള ചിത്രം ചാർലിയുടെ റീമേയ്ക്കായ “മാരാ” ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ മാധവൻ ചിത്രം.

 

shortlink

Related Articles

Post Your Comments


Back to top button