GeneralKollywoodLatest NewsNEWSSocial MediaVideos

മത്സരത്തിനിടെയിൽ ‘മാസ്റ്ററിലെ’ ഗാനരംഗത്തിലെ ചുവടുവെച്ച് രവിചന്ദ്രന്‍ അശ്വിന്‍ ; വീഡിയോ വൈറൽ

വാത്തി കമിംഗ്' എന്ന ഗാനത്തിന്റെ നൃത്തച്ചുവടുകളാണ് അശ്വിന്‍ ഫീല്‍ഡിംഗിനിടെ ചെയ്തത്

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ മാസ്റ്ററിലെ ഗാനരംഗത്തിലെ നടൻ വിജയ് ചെയ്ത ചുവടുകൾ അനീകരിച്ച് രവിചന്ദ്രന്‍ അശ്വിന്‍. അനിരുദ്ധ് സംഗീതം നല്‍കിയ ‘വാത്തി കമിംഗ്’ എന്ന് തുടങ്ങുന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന്റെ നൃത്തച്ചുവടുകളാണ് അശ്വിന്‍ ഫീല്‍ഡിംഗിനിടെ ചെയ്തത്. ചെപോകില്‍ നടന്ന മത്സരത്തില്‍ അശ്വിന്റെ കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. വിജയാഹ്ലാദത്തിനൊപ്പം താരത്തിന്റെ നൃത്തച്ചുവടും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ചെന്നൈയില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെയാണ് അശ്വിന്റെ തോളുകള്‍ ചലിപ്പിച്ചുള്ള ‘വാത്തി ഡാന്‍സ്’ കാണാന്‍ കഴിഞ്ഞത്. കാണികള്‍ ക്യാമറയിലൊപ്പിയെടുത്ത ദൃശ്യം നിമിഷങ്ങള്‍ കൊണ്ടാണ് വൈറലായത്. അടുത്തിടെ ‘മാസ്റ്റര്‍’ കണ്ട് അശ്വിന്‍, അനുഭവം കുറിച്ചിരുന്നു. ‘വേറെ ലെവല്‍ മാസ് പടം’ എന്നാണ് താരം ചിത്രത്തിന് നല്‍കിയ വിശകലനം.

shortlink

Related Articles

Post Your Comments


Back to top button