GeneralLatest NewsNEWSSocial Media

വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ജീത്തു ജോസഫിന്‍റെ കുറിപ്പ് കുത്തി പൊക്കി സോഷ്യൽ മീഡിയ വിരുതന്മാർ

"ദൃശ്യം 3 വരില്ല എന്ന് പറയുന്ന വീഡിയോ കണ്ടു.. തമാശയ്ക്ക് ആണേലും അങ്ങനെ പറയല്ലേ കേട്ടോ"

മികച്ച പ്രതികരണങ്ങളാണ് “ദൃശ്യം 2″വിന് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. സൂപ്പര്‍ ഹിറ്റായ ദൃശ്യം ആദ്യ ഭാഗത്തിനോട് നൂറ് ശതമാനം നീതി പുലര്‍ത്തി എന്നാണ് രണ്ടാം ഭാഗത്തെ കുറിച്ച് പ്രേക്ഷകരുടെ വിലയിരുത്തൽ. ഇതിനിടെ സംവിധായകന്‍ ജീത്തു ജോസഫിന്‍റെ നാല് വര്‍ഷം മുമ്പുള്ള ഒരു പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റ് കുത്തിപൊക്കിയിരിക്കുകയാണ് ചില സോഷ്യൽ മീഡിയ വിരുതന്മാർ.

Read Also: “കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി”; ഐഎഫ്എഫ്‌കെ വിവാദത്തില്‍ കമലിനെ വിമർശിച്ച് ആലപ്പി അഷ്‌റഫ്

”ദൃശ്യം 2 വരുന്നു എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്… അങ്ങനൊരു ചിത്രം ഇതുവരെ ചര്‍ച്ചകളിലില്ല” എന്നായിരുന്നു 2017 മേയ് 30ന് ജീത്തു ജോസഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പോസ്റ്റിന് താഴെ രസകരമായ കമൻറ്റുകളും ട്രോളുകളുമായാണ് ആരാധകർ എത്തിയിരിക്കുന്നത്.

Read Also: ദൃശ്യം 2ന്‍റെ റീമേക്ക് അവകാശത്തിനായി അന്യഭാഷാ നിർമ്മാതാക്കളും താരങ്ങളുമെത്തുമെന്ന് റിപ്പോർട്ട്

“അവസാന നിമിഷം ഇങ്ങനെ പറയരുത്, ഇതിലും മികച്ച ടൈം ട്രാവല്‍ എക്‌സ്പീരിയന്‍സ് സ്വപ്‌നങ്ങളില്‍ മാത്രം”, “അതെന്താ ചര്‍ച്ച ചെയ്യാത്തെ”, “ആമസോണ്‍ പ്രൈം എടുത്തത് വെറുതെയായി”, “പറ്റിക്കാന്‍ ആണേലും ഇങ്ങനൊന്നും പറയല്ലേ സാറേ”; എന്നിങ്ങനെയാണ് ചിലരുടെ പ്രതികരണങ്ങൾ.

Read Also: “ദൃശ്യം 2” തീയേറ്ററിലെത്തിയില്ല ; സര്‍ക്കാരിന് 44 കോടിയുടെ നഷ്ടം

ചിലര്‍ ദൃശ്യം 3യെ കുറിച്ചും ചോദിക്കുന്നുണ്ട്. “ദൃശ്യം 3 വരില്ല എന്ന് പറയുന്ന വീഡിയോ കണ്ടു.. തമാശയ്ക്ക് ആണേലും അങ്ങനെ പറയല്ലേ കേട്ടോ”.. “ദൃശ്യം 3ക്കായി കട്ട വെയ്റ്റിംഗ്” എന്നാണ് മറ്റൊരു കമൻറ്റ്. തിയേറ്ററില്‍ കാണാന്‍ സാധിക്കാത്തതിന്‍റെ പരിഭവവും ചിലര്‍ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button