CinemaGeneralLatest NewsNEWSSocial Media

എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് സിനിമ തിയേറ്ററില്‍ എത്തിക്കുമെന്ന് “മരട് 357″ന്‍റെ സംവിധായകൻ കണ്ണന്‍ താമരക്കുളം

"സിനിമയെ തകര്‍ക്കാന്‍ പലരും ശ്രമിക്കുന്നു"

ഇന്ന് പുറത്തിറങ്ങാനിരുന്ന “മരട് 357” എന്ന ചിത്രം കോടതി സ്‌റ്റേ ചെയ്തതിനാല്‍ വിചാരണയ്ക്ക് ശേഷം റിലീസ് തിയതി അറിയിക്കുമെന്ന് സംവിധായകന്‍ കണ്ണന്‍ താമരക്കുളം. മനഃപൂര്‍വമായി ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി സിനിമയില്‍ ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും, എന്നിട്ടും സിനിമയെ തകര്‍ക്കാന്‍ പലരും ശ്രമിക്കുന്നുവെന്നും സംവിധായകൻ പറഞ്ഞു.

Read Also: പ്രേക്ഷകരെ ആകാംഷയിലാഴ്ത്തി ജോർജ്ജ് കുട്ടിയും കുടുംബവും; ‘ത്രില്ലടിപ്പിച്ചെ’ന്ന് ആരാധകർ

“ഇതിനുള്ള വലിയൊരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം മുന്‍സിഫ് കോടതിയില്‍ നിന്നും സിനിമയുടെ റിലീസ് തടഞ്ഞു കൊണ്ടുള്ള സ്റ്റേ ഓര്‍ഡര്‍. ഇതില്‍ നിന്നൊക്കെ ഈ സിനിമയെ ആരൊക്കെയോ ഭയക്കുന്നു എന്ന് മനസിലാക്കാന്‍ പറ്റുന്നു. എന്ത് സംഭവിച്ചാലും സിനിമയുമായി മുന്നോട്ടു പോവാന്‍ തന്നെയാണ് തീരുമാനം. എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് സിനിമ തിയേറ്ററില്‍ എത്തും” – സംവിധായകന്‍ തന്‍റെ കുറിപ്പിലൂടെ വ്യക്തമാക്കി .

Read Also: ദൃശ്യം രണ്ടാം ഭാഗത്തിനായി ആമസോൺ മുടക്കിയതെത്ര…!

കണ്ണന്‍ താമരക്കുളത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം :
“പ്രിയ സുഹൃത്തുക്കളെ,
മരട് 357 റിലീസ് മാറ്റി വച്ചിരിക്കുകയാണ്. കോടതിയില്‍ നിന്നും സ്റ്റേ ഓര്‍ഡര്‍ വന്നതിനാല്‍ സാങ്കേതികമായി നാളെ (19022021) റിലീസ് ചെയ്യാനിരുന്ന എന്‍റെ പുതിയ സിനിമ മരട് 357ന്‍റെ റിലീസ് ഡേറ്റ് മാറ്റി വച്ചിരിക്കുകയാണ്. എല്ലാവര്‍ക്കും അറിയാവുന്നത് പോലെ മരട് ഫ്‌ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ടതാണ് നമ്മുടെ സിനിമ. ആ ഫ്‌ലാറ്റിലെ സെക്യൂരിറ്റി, ക്ലീനിംഗ് സ്റ്റാഫുള്‍പ്പടെയുള്ള സാധാരണക്കാരുടെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്.

Read Also: “നിങ്ങളെ ശരിക്കും അതിശയിപ്പിക്കുന്ന കാര്യങ്ങളാണ് ദൃശ്യം 2-ൽ ഉള്ളത്”; ദൃശ്യം 2 കണ്ട പൃഥ്വിരാജ് പറയുന്നു…!

മനഃപൂര്‍വമായി ആരെയും അപകീര്‍ത്തി പെടുത്താന്‍ വേണ്ടി സിനിമയില്‍ ഒന്നും തന്നെ ചെയ്തിട്ടില്ല. എന്നിരുന്നിട്ടു കൂടിയും സിനിമയെ തകര്‍ക്കാന്‍ പലരും ശ്രമിക്കുന്നു. ഇതിനുള്ള വലിയൊരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം (18022021) മുന്‍സിഫ് കോടതിയില്‍ നിന്നും നമ്മുടെ സിനിമയുടെ റിലീസ് തടഞ്ഞു കൊണ്ടുള്ള സ്റ്റേ ഓര്‍ഡര്‍. ഇതില്‍ നിന്നൊക്കെ ഈ സിനിമയെ ആരൊക്കെയോ ഭയക്കുന്നു എന്ന് മനസിലാക്കാന്‍ പറ്റുന്നു. ഉപ്പു തിന്നുവര്‍ വെള്ളം കുടിക്കും എന്നല്ലേ.

https://www.facebook.com/kannan.thamarakkulam/posts/3723254087787263

Read Also: ദൃശ്യം 2 ചോർന്നു; ഒടിടി റിലീസിന് പിന്നാലെ വ്യാജ പതിപ്പ് ടെലിഗ്രാമിൽ

തെറ്റു ചെയ്യുന്നവര്‍ പേടിച്ചാല്‍ മതിയല്ലോ. തെറ്റു ചെയ്യാത്തവരെന്തിനെ ഭയക്കണം? ഇനി എന്തൊക്കെ സംഭവിച്ചാലും സിനിമയുമായി മുന്നോട്ടു പോവാന്‍ തന്നെയാണ് തീരുമാനം. സിനിമയെ ദ്രോഹിക്കുന്നവര്‍ക്കെതിരെ നിയമപരമായി തന്നെ നടപടികള്‍ സ്വീകരിക്കും. ഒരുപിടി തകര്‍ന്ന മനസുകളുടെ കഥ പറയുന്ന സിനിമയെ തകര്‍ത്തെറിയാന്‍ ആര്‍ക്കുമാവില്ല. ശക്തമായി തന്നെ ഞങ്ങള്‍ മുന്നോട്ട് പോവുക തന്നെ ചെയ്യും. ഈ അവസരത്തില്‍ നിങ്ങളെല്ലാവരും ഇതുവരെ നല്‍കിയ സ്‌നേഹവും പിന്തുണയും തുടര്‍ന്നും ഉണ്ടാകുമെന്ന പ്രതീക്ഷയില്‍, എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് സിനിമ തിയറ്ററുകളില്‍ എത്തിക്കുന്നതായിരിക്കും”.

shortlink

Related Articles

Post Your Comments


Back to top button