BollywoodCinemaComing SoonGeneralLatest NewsNEWSWOODs

ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിന്‍റെ കഥ പറയുന്ന ചിത്രം “83” ജൂണ്‍ 4-ന് എത്തും

ചിത്രത്തില്‍ രണ്‍വീറിന്‍റെ  ഭാര്യയും നടിയുമായ  ദീപിക പദുക്കോണും വേഷമിടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത

ഇന്ത്യയുടെ പ്രഥമ ലോകകപ്പ് വിജയം ബിഗ്‌ സ്ക്രീനിലൂടെ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തിക്കാന്‍ “83” വരുന്നു. ക്രിക്കറ്റ്‌ ഇതിഹാസ താരം കപില്‍ ദേവിന്‍റെ  കഥ പറയുന്ന ചിത്രം ജൂണ്‍ 4-ന് തിയേറ്ററുകളിലെത്തും.

ചിത്രത്തില്‍ നടന്‍ രൺവീർ സിങാണ് കപില്‍ ദേവായി വേഷമിടുന്നത്. യഷ് രാജ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കബീര്‍ ഖാനാണ്.  ചിത്രത്തിന്‍റെ റിലീസ് തീയതി തീരുമാനിച്ച വിവരം രണ്‍വീര്‍ ഇൻസ്റ്റഗ്രാമിലൂടെ അറിയിക്കുകയായിരുന്നു.

https://www.instagram.com/p/CLeu8E_hBT0/?utm_source=ig_embed

മലയാളമുള്‍പ്പെടെ ഇന്ത്യയിലെ അഞ്ച് ഭാഷകളിലായാണ് ’83’ പുറത്തിറക്കുന്നത്. “തിയേറ്ററില്‍ കാണാം” എന്നായിരുന്നു രണ്‍വീര്‍ ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.  ചിത്രത്തില്‍ രണ്‍വീറിന്‍റെ  ഭാര്യയും നടിയുമായ  ദീപിക പദുക്കോണും വേഷമിടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.  കപില്‍ ദേവിന്‍റെ  ഭാര്യയായ റോമി ഭാട്ടിയയുടെ വേഷത്തിലാണ് ദീപിക എത്തുന്നത്‌.

2020 ഏപ്രില്‍ മാസത്തില്‍ പുറത്തിറക്കാനാണ് ഉദ്ദേശിച്ചതെങ്കിലും കോവിഡ് മൂലം നീണ്ടുപോകുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ക്രിസ്തുമസോടെ ചിത്രം പുറത്തിറങ്ങുമെന്ന് വിവരങ്ങളുണ്ടായെങ്കിലും ജൂണിലേയ്ക്ക് റിലീസ് മാറ്റിവയ്ക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button