BollywoodGeneralLatest NewsNEWSWOODs

ഹെൽമെറ്റും മാസ്കുമില്ലാതെ ബൈക്കോടിച്ചതിന് നടൻ വിവേക് ഒബ്‌റോയിക്കെതിരെ നടപടി

ഹാര്‍ലി ഡേവിസണ്‍ ബൈക്കില്‍ ഭാര്യയെ പുറകില്‍ ഇരുത്തി നടന്‍ അഭിനയിച്ച "സാഥിയ" എന്ന ചിത്രത്തിലെ ഗാനത്തിന്‍റെ ബി.ജി.എമ്മോടെ വിവേക് തന്നെയായിരുന്നു വീഡിയോ പങ്കുവെച്ചത്

പ്രണയദിനത്തില്‍ മാസ്കും ഹെൽമറ്റും ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്ത ബോളിവുഡ് നടന്‍ വിവേക് ഒ ഒബ്‌റോയിക്കെതിരെ മുംബൈ ട്രാഫിക്‌ പൊലീസ് നടപടിയെടുത്തു.  ഹെൽമെറ്റില്ലാതെ ബൈക്ക് ഓടിക്കുന്ന താരത്തിന്‍റെ വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതിനെതുടർന്ന് ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് മുംബൈ സാൻറാക്രൂസ് പൊലീസ് നടനെതിരെ പിഴ ചുമത്തി.

Read Also: ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിന്‍റെ കഥ പറയുന്ന ചിത്രം “83” ജൂണ്‍ 4-ന് എത്തും

കൂടാതെ കോവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചുകൊണ്ട് മാസ്ക് ധരിക്കാതെ സുരക്ഷാ മുൻകരുതലുകളും താരം അവഗണിച്ചിരുന്നു. അതിനാൽ മാസ്ക് ധരിക്കാത്തതിന് മുംബൈയിലെ ജുഹു പൊലീസ് സ്റ്റേഷനിൽ ഫെബ്രുവരി 19 ന് താരത്തിനെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തു.

Read Also: “ഡിജിറ്റല്‍ ഇന്ത്യക്ക് നന്ദി”; ദൃശ്യം 2ന്‍റെ വിജയത്തില്‍ നരേന്ദ്ര മോദിയ്ക്ക് നന്ദി പറഞ്ഞ് സന്ദീപ് വാര്യർ

https://www.instagram.com/p/CLe-VSWnO_h/

കോവിഡ് കേസുകൾ വീണ്ടും മഹാരാഷ്ട്രയിൽ വർദ്ധിച്ചതോടെ, നിർബന്ധിത മാസ്ക് നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ഫെബ്രുവരി 18 ന് നഗര ഭരണകൂടം മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് ഈ നടപടി. വിവേകിന്റെ ഈ പെരുമാറ്റം യുവാക്കൾക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും വിവേകിന് പിഴ ചുമത്തണം എന്നുമുള്ള ആവശ്യം ഉയർന്നു വന്നിരുന്നു.

Read Also: ടി.കെ രാജീവ് കുമാറിന്റെ ചിത്രത്തിൽ ഷെയിൻ നിഗം നായകൻ

ഹാര്‍ലി ഡേവിസണ്‍ ബൈക്കില്‍ ഭാര്യയെ പുറകില്‍ ഇരുത്തി നടന്‍ അഭിനയിച്ച “സാഥിയ” എന്ന ചിത്രത്തിലെ ഗാനത്തിന്‍റെ ബി.ജി.എമ്മോടെ വിവേക് തന്നെയായിരുന്നു വീഡിയോ പങ്കുവെച്ചത്. വീഡിയോയില്‍ താരത്തിന്‍റെ ഭാര്യ പ്രിയങ്ക ആല്‍വയും ഹെല്‍മെറ്റും മാസ്കും ധരിച്ചിരുന്നില്ല.

https://www.instagram.com/tv/CLRc1INHVpi/?utm_source=ig_embed

 

 

 

shortlink

Related Articles

Post Your Comments


Back to top button