CinemaComing SoonGeneralLatest NewsNEWS

ധ്യാൻ ശ്രീനിവാസൻ്റെ പുതിയ ചിത്രം ആരംഭിക്കുന്നു

നിരവധി ചിത്രങ്ങളിൽ പ്രധാന സഹായിയായി പ്രവർത്തിച്ചു പോന്ന സാഗർ ഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫെബ്രുവരി ഇരുപത്തിരണ്ട് ഞായറാഴ്ച്ച കൊച്ചിയിൽ ആരംഭിക്കുന്നു. തേവര സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ കാലത്ത് എട്ടു മണിക്ക് ഈ ചിത്രത്തിന തുടക്കം കുറിക്കും.

Also Read:ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിന്‍റെ കഥ പറയുന്ന ചിത്രം “83” ജൂണ്‍ 4-ന് എത്തും

സ്മൃതി ഫിലിംസിൻ്റെ ബാനറിൽ വിച്ചു ബാലമുരളിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സൂത്രക്കാരൻ, കെട്ട്യോളാണ് എൻ്റെ മാലാഖ എന്നി ചിത്രങ്ങൾക്കു ശേഷം സ്മൃതി ഫിലിംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. സന്തോഷ് കൃഷ്ണനാണ് ലൈൻ പ്രൊഡ്യുസർ .
ജോണി ആൻ്റെണി ഇന്ദ്രൻസ്, ഡോ.റോണി. ശ്രീവിദ്യാ, അംബിക തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംഗീതം. ദീപക് അലക്സാണ്ടർ ഛായാഗ്രഹണം. ധനേഷ് രവീന്ദ്രനാഥ്. എഡിറ്റിംഗ്.- അജീഷ് ആനന്ദ്. കലാസംവിധാനം – പ്രദീപ്.വം.വി. മേക്കപ്പ്. അരുൺ ആയൂർ, കോസ്റ്റ്യം -ഡിസൈൻ.സുജിത് മട്ടന്നൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ .മനീഷ് ഭാർഗവൻ.
പ്രൊജക്റ്റ് ഡിസൈനർ – മാർട്ടിൻ ജോർജ്. പ്രൊഡക്ഷൻ കൺട്രോളർ.സഞ്ജു വൈക്കം.
മാജിക്ക് ഫ്രെയിം റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്

shortlink

Related Articles

Post Your Comments


Back to top button